പാകിസ്താന്റെ ഉറക്കം കെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമർശം. നിലവിൽ പാകിസ്താനിലാണെങ്കിലും സിന്ധ് പ്രദേശം ഇന്ത്യയുടെ പുരാതന സാംസ്‌കാരിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്നതാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. സിന്ധി സമാജ് സമ്മേളൻ പരിപാടിയിൽ സംസാരിക്കവെയാണ് പ്രതിരോധമന്ത്രിയുടെ ഈ വാക്കുകൾ.
സിന്ധു നദിയെ ഹിന്ദുക്കൾ പവിത്രമായി കണക്കാക്കുന്നതിനാൽ, സിന്ധിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുന്നത് തന്റെ തലമുറയിലെ സിന്ധി ഹിന്ദുക്കൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്ന മുൻ ആഭ്യന്തരമന്ത്രി എൽ കെ അദ്വാനിയുടെ വാക്കുകളും രാജ്‌നാഥ് സിംഗ് പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
നിലവിലെ അതിർത്തികൾ എന്തുതന്നെയായാലും, സിന്ധ് എപ്പോഴും ഇന്ത്യയുടെ നാഗരികതയുടെ ഭാഗമായിരിക്കും. 1947-ലെ വിഭജനത്തിന് മുൻപ് സിന്ധ് ഇന്ത്യയുടെ ഭാഗമായിരുന്നു, അതിനുശേഷമാണ് അത് പാകിസ്താന്റെ ഭാഗമായത്. ‘ഇന്ന് സിന്ധിന്റെ മണ്ണ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, എന്നാൽ നാഗരികതയുടെ കാര്യത്തിൽ സിന്ധ് എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിർത്തികൾക്ക് മാറ്റം വരാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ആർക്കറിയാം എന്നും അദ്ദേഹം ചോദിച്ചു. ഇന്ന് ലോകത്ത് എവിടെ താമസിച്ചാലും, സിന്ധിലെ ജനങ്ങൾ എന്നും ഇന്ത്യയുമായി കുടുംബ ബന്ധം നിലനിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽകെ അദ്വാനി തന്റെ ഒരു പുസ്തകത്തിൽ എഴുതിയത് സിന്ധി ഹിന്ദുക്കൾ, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ തലമുറയിലുള്ളവർ, സിന്ധ് ഇന്ത്യയിൽ നിന്ന് വേർപെട്ടതിനെ ഇന്നും അംഗീകരിച്ചിട്ടില്ലെന്നാണ്. സിന്ധിൽ മാത്രമല്ല, ഇന്ത്യക്കാരായ ഹിന്ദുക്കൾ സിന്ധു നദിയെ പുണ്യമായിട്ടാണ് കാണുന്നത്. സിന്ധിലെ പല മുസ്ലീങ്ങളും സിന്ധു നദിയിലെ ജലം മക്കയിലെ ആബ്-ഇ-സംസമിനേക്കാൾ പ്രധാനമാണെനന്് വിശ്വസിച്ചിരുന്നു. ഇത് അദ്വാനിജിയുടെ വാക്കുകളാണ്,” രാജ്‌നാഥ് സിംഗ് പറഞ്ഞു. “ഇന്ന് സിന്ധ് ഭൂമി ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, പക്ഷേ നാഗരികമായി സിന്ധ് എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം അതിർത്തികൾക്ക് മാറ്റം വരാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയേക്കാം. സിന്ധു നദിയെ പുണ്യമായി കരുതുന്ന നമ്മുടെ സിന്ധിലെ ജനങ്ങൾ എന്നും നമ്മുടേതായിരിക്കും. അവർ എവിടെയായിരുന്നാലും അവർ എന്നും നമ്മുടേതാണ്,” പ്രതിരോധ മന്ത്രി വ്യക്തമാക്കി










Discussion about this post