പാകിസ്താനിലെ പെഷവാറിൽ അർദ്ധസൈനികവിഭാഗത്തിന്റെ ആസ്ഥാനത്തുണ്ടായത് ചാവേറാക്രമണമെന്ന് സ്ഥിരീകരണം. പാകിസ്താന്റെ അർധസൈനിക വിഭാഗമായ ഫ്രോണ്ടിയർ കോർപ്സിന്റെ ( എഫ്സി) ആസ്ഥാനത്താണ് ആക്രമണമുണ്ടായത്.
അജ്ഞാതരായ തോക്കുധാരികളും ചാവേറുകളുമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.സംഭവത്തിൽ മൂന്ന് പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഫ്രോണ്ടിയർ കോർപ്സ് ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറിയ അക്രമികൾ ആദ്യം വെടിയുതിർക്കുകയും പിന്നാലെ സ്ഫോടനം ഉണ്ടാവുകയായിരുന്നു. സ്ഫോടനങ്ങളിൽ ആദ്യത്തേത് ക്യാംപിന്റെ പ്രധാന കവാടത്തിലും, രണ്ടാമത്തേത് ക്യാംപിന് അകത്തുമാണ് ഉണ്ടായത്. പ്രദേശത്ത് നിന്ന് പലതവണ സ്‌ഫോടനശബ്ദം കേട്ടതായി ആളുകൾ പറയുന്നു.













Discussion about this post