തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രചാരണഗാനം സോഷ്യൽമീഡിയയിൽ ട്രെൻഡിംഗ്. വികസിത കേരളം എന്ന ഗാനമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഗാനം പുറത്തിറക്കിയത്.
‘സുഭദ്രമായൊരു രാജ്യം പടുത്തുയർത്തിയ ശക്തി
കേരളനാടിനെ അടിമുടി മാറ്റാൻ ഇനി വരണം ബിജെപി
ഇടതല്ലെങ്കിൽ വലത്,വലതല്ലെങ്കിൽ ഇടത്
തിരഞ്ഞെടുത്തു മടുത്ത ജനത്തിനി പ്രതീക്ഷയിനി ബിജെപി,പ്രതീക്ഷയിനി ബിജെപി
വികസിത കേരള സ്വപ്‌നം വിടർന്നു നേരായ് തീരും
മാറാത്തതുമിനി മാറും,അതിനായി ഇനി വരണം ബിജെപി- എന്നാണ് ഗാനത്തിന്റെ ആദ്യവരികൾ.
കഴിഞ്ഞദിവസം എൻഡിഎയുടെ പ്രചാരണ ക്യാമ്പയിന്റെ ലോഗോ പുറത്തിറക്കിയിരുന്നു. ഇടതും വലതും മതിയായി ഇനി വരണം ബിജെപി, മാറാത്തത് ഇനി മാറും, എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് എൻഡിഎയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ. ബിഹാർ തിരഞ്ഞെടുപ്പ് നൽകുന്നത് വ്യക്തമായ സന്ദേശമാണെന്നും ജനങ്ങൾ ആഗ്രഹിക്കുന്നവർ അധികാരത്തിലെത്തുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.
വികസനം, പുരോഗതി, നിക്ഷേപം, തൊഴിൽ എന്നിവയുള്ള കേരളമാണ് ബിജെപിയുടെ ലക്ഷ്യം. നോക്കുകൂലിയുടെ കേരളം വേണ്ട. വികസിത കേരളം ആരംഭിക്കണം എന്നതാണ് ഞങ്ങളുടെ ദൗത്യം. കഴിഞ്ഞ 11 വർഷംകൊണ്ട് ഇന്ത്യയിലുണ്ടായ മാറ്റം കേരളത്തിലും വരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ ഭരണത്തിലേറുമെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും വ്യക്തമായ മുന്നേറ്റമുണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കൊല്ലത്ത് അത്ഭുതപ്പെടുത്തുന്ന ഫലം ഉണ്ടാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.










Discussion about this post