ശബരിമലയിൽ അയ്യപ്പ ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് ഇനിമുതൽ ‘അന്നദാന’ത്തിൻറെ ഭാഗമായി ലഭിക്കുക കേരള സദ്യ. നിലവിൽ വിതരണം ചെയ്തിരുന്ന പുലാവും സാമ്പാറും ഒഴിവാക്കി കേരളീയ തനിമയുള്ള വിഭവങ്ങൾ നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചതായി ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലെ അന്നദാനത്തിൽ ഒരു നല്ല തീരുമാനം എടുത്തു. നേരത്തെ ഉണ്ടായിരുന്ന മെനുവിൽ ഉച്ചയ്ക്ക് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കണമെന്ന് തീരുമാനം എടുത്തിരിക്കുകയാണ്. വെറും സദ്യയല്ല. പപ്പടവും പായസവുമെല്ലാമുള്ള സദ്യ. കാരണം ഇത് ദേവസ്വം ബോർഡിന്റെ പണമല്ല. അയ്യപ്പൻമാർക്ക് നല്ല ഭക്ഷണം നൽകാൻ ഭക്തജനങ്ങൾ നൽകുന്ന പണമാണ്. ആ പണം ഉപയോഗിച്ച് ഏറ്റവും നല്ല സദ്യ അയ്യപ്പൻമാർക്ക് നൽകും. ഇന്ന് തീരുമാനം എടുത്തു. നാളെ അല്ലെങ്കിൽ മറ്റന്നാൾ അത് നടപ്പിൽ വരും. പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശബരിമല മണ്ഡലകാലം ആരംഭിച്ചത് മുതൽ ഭക്ഷ്യ സുരക്ഷാ വകുപ്പിൻറെ പ്രത്യേക സ്‌ക്വാഡുകൾ ഭക്ഷ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 350 പരിശോധനകൾ നടത്തി. ന്യൂനതകൾ കണ്ടെത്തിയ 60 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി.













Discussion about this post