ദിസ്പുർ : ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം സർക്കാർ. അസം ബഹുഭാര്യത്വ നിരോധന ബിൽ, 2025 ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആണ് നിയമസഭയിൽ ഈ ബിൽ അവതരിപ്പിച്ചത്. അസം നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണിന്ന്.
ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് ശേഷം വാക്ക്ഔട്ട് നടത്തിയ പ്രതിപക്ഷ എംഎൽഎമാരുടെ അഭാവത്തിലാണ് മുഖ്യമന്ത്രി ബഹുഭാര്യത്വ നിരോധന ബിൽ അവതരിപ്പിച്ചത്. സ്പീക്കർ ബിശ്വജിത് ഡൈമറിയിൽ നിന്ന് അംഗീകാരം ലഭിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി ബിൽ അവതരിപ്പിച്ചത്. ബിൽ വിശദമായ ചർച്ചയ്ക്കും പാസാക്കലിനും വേണ്ടി പിന്നീട് പരിഗണിക്കും.
അസമിലെ ചില സമുദായങ്ങളിൽ ഇപ്പോഴും ബഹുഭാര്യത്വം നിലവിലുണ്ട്. മതപരമായ ആചാരങ്ങൾ പരിഗണിക്കാതെ ഈ ബഹുഭാര്യത്വം നിരോധിക്കാൻ ആണ് നിർദിഷ്ട നിയമം ശ്രമിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങളെയും അന്തസ്സിനെയും ബഹുമാനിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവരുന്നത് എന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കി.











Discussion about this post