ഞായറാഴ്ച (നവംബർ 30) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നടനായിരിക്കുന്ന ആദ്യ ഏകദിനത്തിന് മുമ്പ് മുൻ ക്യാപ്റ്റനായ എം.എസ്. ധോണി തന്റെ മുൻ സഹതാരങ്ങൾക്ക് റാഞ്ചിയിലെ വീട്ടിൽ ഒരു പ്രത്യേക അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. അത്താഴ വിരുന്നിന് പിന്നാലെ, ഒത്തുചേരലിന് ശേഷം ധോണി നേരിട്ട് കോഹ്‌ലിയെ ടീം ഹോട്ടലിലേക്ക് തിരികെ കൊണ്ടുപോകുന്ന വിഡിയോയും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
റാഞ്ചിയിൽ ഇന്ത്യൻ ടീം അന്താരാഷ്ട്ര മത്സരം കളിക്കുമ്പോഴെല്ലാം ഇന്ത്യൻ കളിക്കാർ ധോണിയുടെ വീട് സന്ദർശിക്കുന്നത് കുറച്ചുകാലമായി ഒരു പതിവാണ്. ഇന്നലെയും ആ കാര്യത്തിൽ വ്യത്യാസങ്ങൾ ഒന്നും ഉണ്ടായില്ല. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകളിൽ, ഇന്നലെ ധോണിയുടെ വീട്ടിൽ അത്താഴത്തിന് കോഹ്‌ലിയും പന്തും ഗെയ്ക്ക്‌വാദും എത്തുന്നത് കാണാം. “റീ യൂണിയൻ ഓഫ് ദി ഇയർ ?” എന്ന ഹൃദയസ്പർശിയായ അടിക്കുറിപ്പോടെയാണ് സ്റ്റാർ സ്പോർട്സ് ഈ വീഡിയോ പോസ്റ്റ് ചെയ്തത് .
ധോണിയും കോഹ്‌ലിയും തമ്മിലുള്ള ശക്തമായ സൗഹൃദം എല്ലാവർക്കും അറിവുള്ള കാര്യമാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റനെ തന്റെ ഉപദേഷ്ടാവായി കാണുന്ന ആളാണ് പന്ത്, കൂടാതെ ധോണിയുടെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായകനാണ് ഗെയ്‌ക്‌വാദ്.
അത്താഴ വിരുന്നിൽ കൂടുതൽ ഇന്ത്യൻ കളിക്കാർ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്, പക്ഷേ ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. ധോണി കോഹ്‌ലിയെ ടീം ഹോട്ടലിലേക്ക് തിരികെ കൊണ്ടുപോകുന്ന ചിത്രങ്ങളും വൈറലായി, ഇത് ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള സൗഹൃദത്തെ എടുത്തുകാണിക്കുന്നു.
“എംഎസ് ധോണിക്ക് വിരാട് കോഹ്‌ലിയെ നേരിട്ട് ടീം ഹോട്ടലിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ലായിരുന്നു, പക്ഷേ ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി അദ്ദേഹം അത് ചെയ്തു❤️” ഒരാൾ ട്വീറ്റിൽ കുറിച്ചു
“എംഎസിനെ ട്രോളുന്ന ഏതൊരു വിരാട് ആരാധകനും യഥാർത്ഥ വിരാട് ആരാധകനാകാൻ കഴിയില്ല, വിരാടിനെ ട്രോളുന്ന ഏതൊരു എംഎസ് ആരാധകനും യഥാർത്ഥ എംഎസ് ആരാധകനാകാൻ കഴിയില്ല. ഈ രണ്ട് രത്നങ്ങളും പരസ്പരം സ്നേഹിക്കുന്നു.”മറ്റൊരു ട്വീറ്റിൽ കുറിച്ചു.
കോഹ്‌ലിയും, രോഹിതും ഒകെ ഏകദിന പരമ്പരയിൽ കളിക്കുമ്പോൾ ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. പ്രത്യേകിച്ച് ടെസ്റ്റ് പരമ്പരയിൽ നാണംകെട്ട് തോൽവിയേറ്റു വാങ്ങിയ സാഹചര്യത്തിൽ.
https://twitter.com/i/status/1994097630440509765










Discussion about this post