പാകിസ്താൻ സർക്കാർ തന്റെ പിതാവിനെ പൂർണ്ണമായി ഒറ്റപ്പെടുത്തിയിരിക്കുകയാണെന്നും കുടുംബവുമായുള്ള ബന്ധം തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഇളയ മകൻ കാസിം ഖാൻ രംഗത്ത്. കുടുംബത്തിന് ഇമ്രാൻ ഖാൻ ജീവിച്ചിരിക്കുന്നതിന്റെ തെളിവില്ലെന്നും അദ്ദേഹത്തിൻ്റെ സുരക്ഷയ്ക്ക് ഭരണകൂടം ഉത്തരവാദികളായിരിക്കുമെന്നും കാസിം ഖാൻ മുന്നറിയിപ്പ് നൽകി.
ഇമ്രാൻ ഖാൻ 845 ദിവസം അറസ്റ്റിൽ കഴിഞ്ഞതായും ഇപ്പോൾ ആറ് ആഴ്ചയായി വധശിക്ഷ കാത്തു കഴിയുന്ന സെല്ലിലാണെന്നും കാസിം ഖാൻ പറഞ്ഞു. “എന്റെ അച്ഛൻ 845 ദിവസമായി അറസ്റ്റിലാണ്,. “കഴിഞ്ഞ ആറ് ആഴ്ചയായി, അദ്ദേഹത്തെ ഒരു മരണ സെല്ലിൽ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണ്. കോടതി ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടുവെന്ന് കാസിം പറഞ്ഞു. “അദ്ദേഹത്തിന്റെ സഹോദരിമാർക്ക് എല്ലാ സന്ദർശനങ്ങളിലും നിഷേധിക്കപ്പെട്ടു. ഫോൺ കോളുകളോ മീറ്റിംഗുകളോ ജീവിതത്തിന്റെ തെളിവുകളോ ഒന്നും ഉണ്ടായിട്ടില്ല,”“എനിക്കും എന്റെ സഹോദരനും ഞങ്ങളുടെ അച്ഛനുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് കാസിം ഖാൻ പറഞ്ഞു.
2023 ഓഗസ്റ്റ് മുതൽ നിരവധി കുറ്റങ്ങൾ ചുമത്തി ജയിലിൽ കഴിയുന്ന ഇമ്രാൻഖാനെ സന്ദർശിക്കുന്നതിന് സർക്കാർ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതുമുതൽ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള വ്യാജ റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി പൂർണ്ണമായും ഒറ്റപ്പെടലിലും ഏകാന്തതടവിലുമാണെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) അവകാശപ്പെട്ടു. പിടിഐ ചെയർമാൻ ദുരൂഹമായി കൊല്ലപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ മൃതദേഹം ജയിലിൽ നിന്ന് പുറത്തേക്ക് മാറ്റിയെന്നും ‘അഫ്ഗാനിസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു.












Discussion about this post