ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്കയുടെ ചരിത്ര ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം ടെംബ ബാവുമയെക്കുറിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എ ബി ഡിവില്ലിയേഴ്‌സ് ഒരു വലിയ പ്രസ്താവന നടത്തി രംഗത്ത്. ബാവുമയുടെ പെരുമാറ്റത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ, സഹതാരങ്ങളോട് നന്നായി പെരുമാറിയ എം എസ് ധോണിയെ താൻ ഓർമ്മിപ്പിക്കുന്നതെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു.
2000 ൽ ഹാൻസി ക്രോൺജെയ്ക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനായി ബാവുമ മാറി. 35 കാരനായ അദ്ദേഹം ഇതുവരെ ഒരു ടെസ്റ്റ് പോലും തോറ്റിട്ടില്ല, ഫോർമാറ്റിൽ 12 ൽ 11 വിജയങ്ങൾ നേടിയിട്ടുണ്ട്. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിലെ വിജയത്തിന് കാരണവും ബാവുമ ആയിരുന്നു. അവിടെ പ്ലെയർ ഓഫ് ദ മാച്ച് അവാർഡും നേടിയിരുന്നു.
“പാകിസ്ഥാനിൽ ദക്ഷിണാഫ്രിക്ക, തോറ്റ ആ ഒരു ടെസ്റ്റ് അവർ ഒരിക്കലും തോൽക്കാൻ പാടില്ലായിരുന്നു എന്ന് ഞാൻ കരുതുന്നു. പക്ഷേ ബാവുമ ആ ടെസ്റ്റ് കളിച്ചില്ല. അതിനാൽ അദ്ദേഹം തന്റെ വിജയമാർജിൻ നിലനിർത്തി. അദ്ദേഹം ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. അദ്ദേഹത്തെ ക്യാപ്റ്റനായി നിയമിച്ച വാർത്ത ആദ്യം വന്നപ്പോൾ എനിക്ക് ഞെട്ടൽ ആയിരുന്നു., ‘ഒരു പുസ്തകത്തിന്റെ പുറംചട്ട നോക്കി നിങ്ങൾക്ക് വിലയിരുത്താൻ കഴിയില്ല എന്നുള്ളത് പിന്നെ എനിക്ക് മനസിലായി. സ്മിത്തിനെപ്പോലെ കാണുമ്പോൾ തന്നെ നമുക്ക് ഒരു ഓറ തോന്നുന്ന താരമല്ല ടെംബ .”
അദ്ദേഹം തുടർന്നു:
“ടെംബ വളരെ ചെറുതാണ്. മൃദുവായി സംസാരിക്കുന്ന ആളാണ്, ഒരിക്കലും ശബ്ദം ഉയർത്താറില്ല. വ്യത്യസ്ത രീതിയിലുള്ള ക്യാപ്റ്റൻസി വിജയിക്കുമെന്ന് ഇത് കാണിക്കുന്നു. എം.എസ്. ധോണിയെ പോലെയാണ് ടെംബ എന്നാണ് തോന്നുന്നത് . അദ്ദേഹത്തിന്റെ ശബ്ദം ഞാൻ ഒരിക്കലും കേട്ടിട്ടില്ല. അദ്ദേഹം വളരെ ശാന്തനായിരുന്നു, അധികം സംസാരിക്കാറില്ല. പക്ഷേ അദ്ദേഹം സംസാരിച്ചപ്പോൾ ഒകെ ആളുകൾ അദ്ദേഹത്തെ ശ്രദ്ധിച്ചുവെന്ന് ഞാൻ കരുതുന്നു. ടെംബയുടെ കാര്യത്തിലും അങ്ങനെയായിരിക്കുമെന്ന് ഞാൻ കരുതുന്നു.”
ഈ വർഷം ജൂണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചതോടെ ക്രോണ്യെയ്ക്ക് ശേഷം ഐസിസി കിരീടം നേടുന്ന ആദ്യത്തെ പ്രോട്ടിയസ് ക്യാപ്റ്റനായി താരം മാറി.













Discussion about this post