പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് ഫലപ്രദമായി പ്രവർത്തിച്ച് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസിന്റെ നടപടി മാതൃകാപരമാണെന്ന് പറയാൻ പറ്റുമോ. ചില കോൺഗ്രസ് എംഎൽഎമാർ ഇത്തരം കുറ്റത്തിനു ജയിലിൽ കിടന്നതാണ്. അവരെ കോൺഗ്രസ് പുറത്താക്കിയോ. സാധാരണഗതിയിൽ പ്രതീക്ഷിക്കാൻ കഴിയുന്ന കാര്യങ്ങളല്ല രാഹുലിന്റെ കേസിൽ വന്നത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ലൈംഗിക വൈകൃതക്കാരന്റെ പ്രവർത്തിയാണ് ഉണ്ടായത്. അത്തരമൊരു പൊതുപ്രവർത്തകനെ ആരോപണങ്ങൾ വന്നപ്പോൾ തന്നെ മാറ്റിനിർത്തുകയല്ലേ ചെയ്യേണ്ടിയിരുന്നത്. ഇതെല്ലാം നേതൃത്വം നേരത്തേ അറിഞ്ഞ ശേഷം ഭാവിയിലെ നിക്ഷേപമെന്ന് പറഞ്ഞ് അവതരിപ്പിക്കുകയാണോ ചെയ്യേണ്ടിയിരുന്നത്. കോൺഗ്രസ് മഹത്തായ പാരമ്പര്യമുള്ള ഒരു പാർട്ടിയല്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.













Discussion about this post