ആഭ്യന്തര ക്രിക്കറ്റിൽ തന്റെ പ്രതിബദ്ധത അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുകയാണ് രോഹിത് ശർമ്മ. ഇന്ത്യയിലെ പ്രീമിയർ ആഭ്യന്തര ടി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്കൗട്ട് ഘട്ടം കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. 2024 ലെ ടി20 ലോകകപ്പിന് ശേഷം ടി20യിൽ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര അവസാനിച്ചതിന് ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാനുള്ള ആഗ്രഹം 38 കാരനായ ബാറ്റ്‌സ്മാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായി വാർത്തകൾ വരുന്നു. ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടം ഡിസംബർ 12 മുതൽ 18 വരെ ഇൻഡോറിൽ നടക്കും.
“സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്കൗട്ടുകളിൽ മുംബൈയ്ക്കു വേണ്ടി കളിക്കാനുള്ള ആഗ്രഹം രോഹിത് പ്രകടിപ്പിച്ചിട്ടുണ്ട്,” മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഒരു അംഗം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്രതലത്തിൽ ഏകദിന ഫോർമാറ്റിൽ മാത്രം സജീവമായ രോഹിത്, ഇന്ത്യയുടെ പ്രീമിയർ 50 ഓവർ ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിക്കാൻതാൽപ്പര്യം കാണിച്ചത് ടീമിന് നേട്ടമാണ്.
ടി20 ഐ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിട്ട് ഒന്നര വർഷമായി എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ രോഹിത്തിന് നിന്നുള്ള ഈ നീക്കം അപ്രതീക്ഷിതമാണ്. മുംബൈ ഇതുവരെ കളിച്ച അഞ്ച് എലൈറ്റ് ഗ്രൂപ്പ് എ മത്സരങ്ങളിൽ നാലെണ്ണത്തിൽ വിജയിച്ച, നോക്കൗട്ട് ഘട്ടത്തിലേക്കുള്ള യോഗ്യത ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിക്കെതിരായ ഏകദിന പരമ്പരയിലും ഇപ്പോൾ നടക്കുന്ന സൗത്താഫ്രിക്കൻ പരമ്പരയിലുമെല്ലാം തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച രോഹിത് ഏകദിന ക്രിക്കറ്റിൽ ലോകകപ്പ് വരെ കളിക്കാനുള്ള ഫിറ്റ്നസ് നിലനിർത്തുക എന്ന ഉദ്ദേശത്തിൽ തന്നെയാണ് പുതിയ നീക്കം നടത്തുന്നത് എന്ന് ഉറപ്പിക്കാം.













Discussion about this post