2025-ൽ ഗൂഗിളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വ്യക്തിത്വമായി 14 വയസ്സുള്ള വൈഭവ് സൂര്യവംശി മാറി. ഐപിഎൽ, ഇന്ത്യ എ മത്സരങ്ങൾ, സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നിവയിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷമാണ് ഈ കൗമാരക്കാരനെ ഏവരും ശ്രദ്ധിച്ചു തുടങ്ങിയത്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ ചില ദീർഘകാല ക്രിക്കറ്റ് റെക്കോർഡുകൾ തകർക്കുക മാത്രമല്ല, ഇന്ത്യയുടെ അടുത്ത തലമുറയിലെ ബാറ്റിംഗ് സൂപ്പർ സ്റ്റാർ എന്ന വിശേഷണം നൽകുകയും ചെയ്തു.
ഗൂഗിളിന്റെ 2025 ലെ സെർച്ച് ഇയർ വെളിപ്പെടുത്തിയത്, ഇന്ത്യയിൽ മറ്റേതൊരു വിഭാഗത്തേക്കാളും കൂടുതൽ ക്രിക്കറ്റ് താരങ്ങളെയാണ് ആളുകൾ തിരഞ്ഞത് എന്നാണ്. അതിൽ തന്നവ, ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ വ്യക്തിത്വം യുവ സൂര്യവംശിയായിരുന്നു. 12-ാം വയസ്സിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മുതൽ ക്രിക്കറ്റ് താരം വാർത്തകളിൽ ഇടം നേടി. തുടർന്ന്, ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഐപിഎൽ വീരഗാഥകൾ, ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം, സൂര്യവംശി ഒന്നിനുപുറകെ ഒന്നായി നാഴികക്കല്ലുകൾ സൃഷ്ടിച്ചു. പ്രിയാൻഷ് ആര്യ, അഭിഷേക് ശർമ്മ, ഷെയ്ക്ക് റഷീദ്, ആയുഷ് മാത്രെ, ജെമിമ റോഡ്രിഗസ് തുടങ്ങിയവരെയും ഒരുപാട് ആളുകൾ തിരഞ്ഞു.
ഐപിഎല്ലിൽ ടി20 സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയതോടെ സൂര്യവംശിയുടെ പ്രശസ്തി കുതിച്ചുയർന്നു. ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിനായി കളിച്ച അദ്ദേഹം വെറും 38 പന്തിൽ നിന്ന് ഏഴ് ബൗണ്ടറികളും 11 സിക്സറുകളും സഹിതം 101 റൺസ് നേടി. 35 പന്തിൽ നിന്ന് സെഞ്ച്വറി തികച്ചു, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെയും ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയതുമായ ഇന്നിംഗ്സ് കളിച്ചു. ഈ ഇന്നിംഗ്സ് അദ്ദേഹത്തെ ഒറ്റരാത്രികൊണ്ട് ഫേമസാക്കി.
റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിനിടെ ഖത്തറിൽ യുഎഇക്കെതിരെ 32 പന്തിൽ സെഞ്ച്വറി നേടിയ താരം ആ ഇന്നിങ്സിൽ 42 പന്തിൽ നിന്ന് 144 റൺസ് നേടി. ഇന്നിങ്സിൽ 11 ബൗണ്ടറികളും 15 സിക്സറുകളും ഉൾപ്പെട്ടിരുന്നു.













Discussion about this post