2019 ലെ ഏകദിന ലോകകപ്പ് പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് 2027 ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പിലേക്കുള്ള യാത്രയിൽ മികച്ച രീതിയിൽ ബാറ്റിംഗ് ഓർഡർ ആസൂത്രണം ചെയ്യണമെന്ന് മുൻ ഇന്ത്യൻ ബാറ്റ്‌സ്മാനും സെലക്ടറുമായ ദേവാങ് ഗാന്ധി പറഞ്ഞു. ആറ് വർഷം മുമ്പ് ന്യൂസിലൻഡിനെതിരായ സെമിഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതുവരെ ടൂർണമെന്റിൽ നന്നായി കളിച്ച ഇന്ത്യ സെമിയിൽ അനാവശ്യ ബാറ്റിങ് പണികൾ വരുത്തി ഇന്ത്യ പണി മേടിക്കുക ആയിരുന്നു.
2027 ലെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ പ്രാരംഭ ഘട്ടത്തിൽ, ഇന്ത്യ ഇപ്പോഴും അവരുടെ മികച്ച കോമ്പിനേഷൻ കണ്ടെത്താൻ ശ്രമിക്കുകയാണ്. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ലോകകപ്പ് കളിക്കുമോ, നാലാം നമ്പറിൽ ആരിറങ്ങും, ഓപ്പണിങ്ങിൽ ഗില്ലിനൊപ്പം ആര് തുടങ്ങി അനേകം ചോദ്യങ്ങൾക്ക് ഇന്ത്യ ഉത്തരം നൽകണം.
ഋതുരാജ് ഗെയ്ക്‌വാദ്, വാഷിംഗ്ടൺ സുന്ദർ തുടങ്ങിയ താരങ്ങൾക്കൊക്കെ സൗത്താഫ്രിക്കൻ പരമ്പരയിൽ ഇന്ത്യ അവസരം നക്കി. ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ, യശസ്വി ജയ്‌സ്വാളും തുടർച്ചയായി മത്സരങ്ങൾ കളിച്ചു. തുടക്കത്തിലേ മോശം പ്രകടനത്തിന് ശേഷം തന്റെ കന്നി സെഞ്ച്വറി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
“കോഹ്‌ലിയും രോഹിതും ഉള്ളിടത്തോളം കാലം, ആസൂത്രണം അവരെ ചുറ്റിപ്പറ്റിയായിരിക്കണം. മാനേജ്‌മെന്റ് ഇപ്പോൾ 20 കളിക്കാരിൽ കൂടാത്ത ഒരു ടീമിൽ മാത്രം ഒതുങ്ങി നിൽക്കണം. 2019 ലോകകപ്പിന് മുമ്പ്, നാലാം സ്ഥാനത്ത് ആർക്കും മതിയായ അവസരങ്ങൾ നൽകിയിരുന്നില്ല. സെമിഫൈനലിൽ ടോപ്പ് ഓർഡർ തകർന്നപ്പോൾ നാലാം നമ്പറിൽ ഇറക്കാൻ ആർക്കും ഓപ്ഷൻ ഉണ്ടായില്ല. 2023 ലോകകപ്പിലും ഇതുതന്നെ സംഭവിച്ചു, ഏകദിനത്തിൽ മികച്ച റെക്കോഡില്ലാത്ത സൂര്യകുമാർ യാദവിനെ കളിപ്പിക്കാൻ ടീം മാനേജ്‌മെന്റ് നിർബന്ധിതനായി,” ദേവാങ് ഗാന്ധി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
2019 ലോകകപ്പിൽ നിർണായകമായ നാലാം നമ്പറിൽ ആര് ഇറങ്ങണം എന്നുണ്ടായിരുന്നു അതെ ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നു എന്ന് സാരം.













Discussion about this post