നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഇതുവരെ നമ്മൾ കേട്ടത് ഒരുപക്ഷം മാത്രമാണെന്നും ബാക്കി ഇനി അയാൾ പറയട്ടെ എന്നും ശ്രീജിത്ത് പണിക്കർ പ്രതികരിച്ചു. തോറ്റത് പ്രോസിക്യൂഷൻ മാത്രമല്ല, ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്ത മിക്ക മാധ്യമങ്ങളും കൂടിയാണ് എന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ ശ്രീജിത്ത് പണിക്കർ സൂചിപ്പിച്ചു.
ശ്രീജിത്ത് പണിക്കർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ്,
ഇനി അയാൾ പറയട്ടെ.
നടി ആക്രമിക്കപ്പെട്ട കേസിൽ നമ്മൾ ഇതുവരെ കേട്ടത് ഒരു പക്ഷം മാത്രമാണ്. ഇരുപക്ഷവും കേട്ടതും തെളിവുകൾ കണ്ടതും കോടതി മാത്രമാണ്.
ഒരു കൊടും ക്രിമിനലിന്റെ വാക്കുകേട്ട് എട്ട് കൊല്ലം അന്വേഷിച്ചിട്ടും ഗൂഢാലോചനയും കൊട്ടേഷൻ കൊടുക്കലുമൊന്നും കോടതിയെ ബോധിപ്പിക്കാൻ കേരളാ പൊലീസിലെ മിടുക്കർക്കും ചാനൽ ചർച്ചകളിൽ ഡയലോഗ് കാച്ചിയ അഭിഭാഷകർക്കും സാധിച്ചില്ലെങ്കിൽ ബാക്കി ഇനി അയാൾ പറയട്ടെ.
എട്ട് കൊല്ലം എന്നത് ഒരു ചെറിയ സമയമല്ലെന്ന് എല്ലാവരും സമ്മതിക്കുമല്ലോ. ഇന്നു തോറ്റത് പ്രോസിക്യൂഷൻ മാത്രമല്ല, ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്ത മിക്ക മാധ്യമങ്ങളും കൂടിയാണ്.
ദിലീപ് തന്റെ കേസ് നേരിട്ടത് സോഷ്യൽ മീഡിയയിൽ അല്ല, കോടതിയിലാണ്.
അയാൾക്ക് പറയാനുള്ളതും നമ്മൾ കേൾക്കണം. അതിന് കേരളത്തിനും ഇവിടത്തെ മാധ്യമങ്ങൾക്കും ബാധ്യതയുണ്ട്.











Discussion about this post