2025-26 ലെ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ കനത്ത തോൽവിയാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ഗാബയിൽ നടന്ന മത്സരം നാല് ദിവസങ്ങൾക്കുള്ളിൽ അവസാനിച്ചപ്പോൾ 8 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിലും കനത്ത പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് മറ്റൊരു പരമ്പര പരാജയമാണ് നോക്കികാണുന്നത്.
തോൽവിക്ക് പിന്നാലെ, ഇംഗ്ലണ്ട് മുഖ്യ പരിശീലകൻ ബ്രെൻഡൻ മക്കല്ലം ആ തോൽവിയെക്കുറിച്ച് ഓർമ്മിക്കുകയും പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ എങ്ങനെയായിരിക്കും സമീപനം എന്ന് പറയുകയും ചെയ്തു. കൂടുതൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടും തന്റെ ടീമിന് എന്താണ് സംഭവിച്ചത് എന്ന് ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, കളിക്കാരെ ഉന്മേഷഭരിതരാക്കാൻ കുറച്ച് ബിയർ കുടിക്കാനാണ് തങ്ങളുടെ തീരുമാനം എന്ന അദ്ദേഹത്തിന്റെ വാക്ക് ചർച്ചയാകുകയാണ്.
“ഇന്ന് രാത്രി ഞങ്ങൾ ഒരു ബിയർ കുടിക്കാൻ സാധ്യതയുണ്ട്, പിന്നെ, ഈ ടെസ്റ്റ് മത്സരത്തിലേക്ക് കടക്കുമ്പോൾ, ഞങ്ങൾ അമിതമായി തയ്യാറെടുത്തതായി എനിക്ക് തോന്നി, സത്യം പറഞ്ഞാൽ, ഞങ്ങൾക്ക് അഞ്ച് തീവ്രമായ പരിശീലന ദിവസങ്ങൾ ഉണ്ടായിരുന്നു. ചിലപ്പോൾ നിങ്ങൾ പോരാട്ടത്തിന്റെ ചൂടിൽ ആയിരിക്കുമ്പോൾ, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഏറ്റവും പ്രധാനപ്പെട്ട കാര്യം അൽപ്പം ഫ്രഷ് ആയി തോന്നുകയും മത്സരദിനത്തിൽ ആരോഗ്യത്തോടെയിരിക്കുകയും ചെയ്യുക എന്നാണ്” മക്കല്ലം പറഞ്ഞു.
ഡിസംബർ 17 ന് അഡലെയ്ഡ് ഓവലിൽ വെച്ചാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ബെൻ സ്റ്റോക്ക്ഡ് നയിക്കുന്ന ടീം ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ, ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കുകയും ആഷസ് കിരീടം നിലനിർത്തുകയും ചെയ്തു. പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും ഓസ്‌ട്രേലിയൻ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയുള്ളപ്പോൾ, ടൂറിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇംഗ്ലണ്ട് അവരുടെ കളിരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുന്നത് രസകരമായിരിക്കും.













Discussion about this post