ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 2-1 ന് വിജയം സ്വന്തമാക്കിയിരുന്നല്ലോ. സ്ഥിരം നായകൻ ശുഭ്മാൻ ഗില്ലിന്റെയും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും അഭാവത്തിൽ കെ.എൽ. രാഹുൽ നയിച്ച ടീം മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്ന് ഇന്നിംഗ്‌സുകളിലായി 302 റൺസുമായി വിരാട് കോഹ്‌ലി പരമ്പരയിലെ താരമായി. തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയ അദ്ദേഹം പരമ്പരയെ നിർണായകമാക്കിയ മൂന്നാം ഏകദിനത്തിൽ പുറത്താകാതെ 65 റൺസ് നേടി മികവ് തുടർന്നു. ബോളിങ്ങിലേക്ക് വന്നാൽ സ്പിന്നർ കുൽദീപ് യാദവ് ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി ടോപ് വിക്കറ്റ് വേട്ടക്കാരനായിയി മാറി.
എന്തായാലും തകർപ്പൻ പ്രകടനം നടത്തിയ കുൽദീപിന് ബൗളിംഗ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് ‘ഇംപാക്റ്റ് പ്ലെയർ ഓഫ് ദി സീരീസ്’ മെഡൽ ടീം ഡ്രസിങ് റൂമിൽ നൽകുക ആയിരുന്നു. കുൽദീപിന് അവാർഡ് കിട്ടിയതിന് പിന്നാലെ സ്പിന്നറോട് ഒരു പ്രസംഗം നടത്താൻ സഹതാരങ്ങൾ ആവശ്യപ്പെട്ടു. പക്ഷേ എന്താണ് പറയേണ്ടത് എന്ന് അറിയാതെ വെറുതെ ചിരിച്ചുകൊണ്ട് നിന്ന കുൽദീപിനെയാണ് കാണാൻ സാധിച്ചത്. സഹതാരങ്ങൾ കുൽദീപിനെ കളിയാക്കാൻ തുടങ്ങിയപ്പോൾ വിരാട് കോഹ്‌ലി പറഞ്ഞു, “റോ ഡി, റോ ഡി (കരയുക, കരയുക).”
“എന്റെ ഭാഗത്ത് നിന്ന് കൂടുതലൊന്നും പറയാനില്ല. വിരാട് ഭായ്ക്കും ജെയ്‌സുവിനും (യശവി ജയ്‌സ്വാൾ) അഭിനന്ദനങ്ങൾ. ഇന്ന് അവർ അവിശ്വസനീയമായ ഇന്നിംഗ്‌സ് കളിച്ചു. അതെ, നമുക്ക് ഇത് ആസ്വദിക്കാം.”
പരമ്പര നിർണായകമായ മത്സരത്തിൽ കോഹ്‌ലിയുടെയും ജയ്‌സ്വാളിന്റെയും രോഹിത്തിന്റെയും എല്ലാം ബാറ്റിങ് ചേർന്നപ്പോൾ ഇന്ത്യ വളരെ എളുപ്പത്തിൽ ജയം സ്വന്തമാക്കി. നാളെ തുടങ്ങാനിരിക്കുന്ന ടി 20 പരമ്പരയും സ്വന്തമാക്കി ലോകകപ്പ് ഒരുക്കങ്ങൾ ഭംഗിയായി തുടങ്ങാനാണ് ഇനി ഇന്ത്യ ശ്രമിക്കുക.
🗣️🗣️ In a series where the bat dominated, he showed his class with the ball 👌
Presenting the 𝐈𝐦𝐩𝐚𝐜𝐭 𝐏𝐥𝐚𝐲𝐞𝐫 𝐨𝐟 𝐭𝐡𝐞 𝐒𝐞𝐫𝐢𝐞𝐬 – 𝙆𝙪𝙡𝙙𝙚𝙚𝙥 𝙔𝙖𝙙𝙖𝙫 🏅
🔽 Watch | #TeamIndia | #INDvSA | @imkuldeep18 | @IDFCFIRSTBank https://t.co/UiT35NFZsN
— BCCI (@BCCI) December 7, 2025













Discussion about this post