ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയെ വിമർശിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിപ്പുകളിട്ട കോളേജ് അദ്ധ്യാപികയെ പിരിച്ചുവിട്ടു.ചെന്നൈയിലെ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പിരിച്ചുവിട്ടു. എസ്ആർഎമ്മിന്റെ കരിയർ സെന്റർ ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന എസ് ലോറയ്‌ക്കെതിരെയാണ് നടപടി. പ്രവൃത്തി അധാർമികമായിരുന്നെന്നു വ്യക്തമായതിനെത്തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി രാഷ്ട്രീയനേട്ടങ്ങൾ ലക്ഷ്യംവെച്ചുള്ളതാണെന്നും പാകിസ്താനിലെ സാധാരണക്കാരാണ് അതിന് ഇരയാകുന്നതെന്നും കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ലോറ മേയ് 7ന് പങ്കുവെച്ച സന്ദേശങ്ങൾ.











Discussion about this post