വാഷിംഗ്ടൺ : ഇന്ത്യൻ അരിക്ക് തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന ഒരു യോഗത്തിൽ സംസാരിച്ച ട്രംപ് ഇന്ത്യ അരിയെല്ലാം അമേരിക്കയിലേക്ക് തള്ളുകയാണ് ചെയ്യുന്നതെന്ന് ആരോപിച്ചു. ഇന്ത്യ, വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അരി ഇറക്കുമതി മൂലം യുഎസിലെ തദ്ദേശീയ കർഷകർ ബുദ്ധിമുട്ട് നേരിടുന്നതായുള്ള ആരോപണത്തെ തുടർന്നാണ് ട്രംപിന്റെ ഈ പ്രതികരണം.
ഇന്ത്യയിൽ നിന്നുള്ള അരിക്കും കാനഡയിൽ നിന്നുള്ള വളത്തിനും, മറ്റ് കാർഷിക ഇറക്കുമതികൾക്കും പുതിയ തീരുവ ചുമത്താൻ ആണ് ട്രംപ് ഭരണകൂടം പുതുതായി തയ്യാറെടുക്കുന്നത്. പ്രാദേശിക ഉൽപാദനം വർദ്ധിപ്പിക്കുന്നതിനാണ് ഈ നീക്കം എന്നും യുഎസ് പ്രസിഡന്റ് സൂചിപ്പിച്ചു. അമേരിക്കൻ കർഷകർക്ക് 12 ബില്യൺ യുഎസ് ഡോളർ പുതിയ സഹായം പ്രഖ്യാപിക്കുന്ന ചടങ്ങിൽ ആയിരുന്നു ട്രംപിന്റെ ഈ പ്രസ്താവന.
വിലക്കയറ്റവും താരിഫ് നയങ്ങളുമായി ബന്ധപ്പെട്ട വിപണി വെല്ലുവിളികളും കാരണം യുഎസിലെ കർഷകർ വലിയ പ്രതിസന്ധി ആണ് നേരിട്ടുകൊണ്ടിരിക്കുന്നത് . ഒരു വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിനായി ഇന്ത്യയുമായും കാനഡയുമായും യു എസിന്റെ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇന്ത്യയുമായുള്ള വ്യാപാര കരാർ ഇതുവരെ യാഥാർത്ഥ്യമാക്കാൻ കഴിയാത്തതിൽ ട്രംപിന് കടുത്ത നിരാശ ആണുള്ളത്.











Discussion about this post