തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തിനായി കോണ്‍ഗ്രസും ജെ.ഡി.യും ആര്.എസ്.പിയുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. ജെ.ഡി.യു നേരത്തെ മത്സരിച്ച ഏഴു സീറ്റികളില്‍ തന്നെ ഇത്തവണയും മത്സരിക്കട്ടെയെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.മട്ടന്നൂര്‍, ഇലത്തൂര്‍ സീറ്റുകള്‍ വച്ചുമാറണമെന്ന ആവശ്യമാണ് ജെ.ഡി.യു പ്രധാനമായും ഉന്നയിച്ചത്. ഇതിനു കഴിയില്ലെന്ന് കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ പാര്‍ട്ടിയുടെ ഏഴു സീറ്റിലും കോണ്‍ഗ്രസ് തന്നെ മത്സരിച്ചോട്ടെയെന്നും തങ്ങള്‍ മത്സരത്തിനില്ലാതെ മുന്നണിയില്‍ തുടര്‍ന്നോളാമെന്ന് ചര്‍ച്ച അവസാനിപ്പിച്ച് ജെ.ഡി.യു നേതാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു.
ആര്‍എസ്പി കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയും ധാരണയാകാതെ പിരിഞ്ഞു. ആര്‍എസ്പി ആറു സീറ്റുകള്‍ ചോദിച്ചെങ്കിലും അഞ്ചു സീറ്റ് മാത്രമേ നല്‍കുകയുള്ളുവെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. കേരളാ കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങളുടെ ആവശ്യത്തിലും തീരുമാനമായിട്ടില്ല.
അതേസമയം, ജില്ലാതല സമിതികളുടെ പട്ടികയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. നാലു തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ പട്ടികയില്‍ വേണമോയെന്ന് ചര്‍ച്ച ചെയ്തിട്ടില്ല.
Discussion about this post