ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യർ, പ്രിയാരാമൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനിറങ്ങിയ ആറാം തമ്പുരാൻ സിനിമ കാണാത്ത മലയാളികൾ ഉണ്ടാകില്ല. ജഗന്നാഥൻ എന്ന മാസ് കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിലെ സംഭാഷണങ്ങളും മോഹൻലാലിന്റെ ചിത്രത്തിലെ ഗെറ്റപ്പുകളും എല്ലാം വെറൈറ്റി ആയിരുന്നു.
മുംബൈയിൽ സുഹൃത്ത് നന്ദകുമാറിന്റെ സഹായിയായി അയാളുടെ പ്രശ്ങ്ങളിൽ ഇടപെടുന്ന ജഗൻ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ കണിമംഗലം കോവിലകം വാങ്ങുന്നതും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. എങ്ങനെയാണ് ജഗൻ മുംബൈയിൽ ഏവർക്കും പേടിസ്വപ്നമായത്, എന്തായിരുന്നു അയാളുടെ ഭൂതകാലം എന്നിവ കാണിക്കാൻ ചില സംഭാഷണങ്ങൾ സംവിധായകൻ ഒരുക്കുന്നുണ്ട്. ചിത്രത്തിലെ ” ഹരിമുരളീരവം” എന്ന ഗാനത്തിൽ ചില സീനിൽ അവയിൽ ചിലത് നമുക്ക് കാണാൻ സാധിക്കും.
ഇതൊക്കെ പലരും ശ്രദ്ധിച്ചിട്ടുള്ള കാര്യം ആണെങ്കിലും ആ പാട്ടിലെ ഒരു ഒന്നൊന്നര ഗസ്റ്റ് റോൾ ചിലർ എങ്കിലും കണ്ടിട്ടുണ്ടാകില്ല. ഗാനത്തിൽ
മധുമൊഴി രാധേ നിന്നെ തേടി
അലയുകയാണൊരു മാധവ ജന്മം
അറിയുകയായീ അവനീ ഹൃദയം
എന്ന ഭാഗത്ത് മോഹൻലാലിൻറെ മുന്നിലൂടെ ഓടിപ്പോകുന്ന ഒരു പെൺകുട്ടിയെ കാണാം. അവരുടെ കണ്ണുകൾ മാത്രമാണ് നമുക്ക് കാണാൻ പറ്റുന്നത്, സിനിമയിൽ അഭിനയിക്കാൻ വന്ന ഏതോ ഒരു പെൺകുട്ടിയുടെ കണ്ണ് ആയിരുന്നു അതെന്ന് കരുതിയാൽ തെറ്റി. മലയാള സിനിമ രംഗത്തെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ സാക്ഷാൽ ഉർവശിയാണ് ഈ പാട്ട് രംഗത്തിൽ അഭിനയിക്കാൻ വന്ന ആ നടി. മറ്റൊരു പ്രത്യേകത, ഈ ഗാനരംഗം ഷൂട്ട് ചെയ്തത് സംവിധായകൻ പ്രിയദർശൻ ആയിരുന്നു എന്നാണ്.













Discussion about this post