മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ. 82 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന 11 കമ്മ്യൂണിസ്റ്റ് ഭീകരരാണ് ബുധനാഴ്ച ഗഡ്ചിരോളിയിൽ കീഴടങ്ങിയത്. മഹാരാഷ്ട്ര ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) രശ്മി ശുക്ലക്ക് മുൻപിലാണ് ഭീകരർ ആയുധങ്ങൾ വെച്ച് കീഴടങ്ങിയത്.
ഗഡ്ചിരോളി പോലീസ് നേടിയ ഈ വലിയ വിജയത്തെ നക്സലിസത്തിന്റെ അവസാനത്തിന്റെ തുടക്കമായിട്ടാണ് ഡിജിപി രശ്മി ശുക്ല വിശേഷിപ്പിച്ചത്. ഈ വർഷം മാത്രം ഗഡ്ചിരോളിയിൽ 100-ലധികം മാവോയിസ്റ്റുകൾ കീഴടങ്ങിയതായും അവർ സൂചിപ്പിച്ചു. 2026 മാർച്ച് 31-നകം നക്സലിസം ഇല്ലാതാക്കുക എന്ന ലക്ഷ്യം കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ടെന്നും ഈ ലക്ഷ്യം കൈവരിക്കാൻ സംസ്ഥാന പോലീസ് പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും ഡിജിപി രശ്മി ശുക്ല വ്യക്തമാക്കി.










Discussion about this post