നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണെന്ന് നടൻ ടൊവിനോ തോമസ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്തവർ ആരായാലും രക്ഷപെടരുതെന്നും ടൊവിനോ പറഞ്ഞു.
തനിക്ക് കേസ് ഫയലോ കൃത്യം നടന്ന കാര്യങ്ങളോ അറിയില്ല. എങ്കിലും, ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്ന് ടൊവിനോ പറഞ്ഞു.
വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









Discussion about this post