സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുന്ന പാകിസ്താന് മേൽ കൂടുതൽ സമ്മർദ്ദങ്ങളുമായി അന്താരാഷ്ട്ര നാണയനിധി.അഴിമതി തടയുന്നതിനായി 11 പുതിയ വ്യവസ്ഥകൾ കൂടി ചേർത്തിരിക്കുകയാണ് ഐഎംഎഫ്. ഇതോടെ 18 മാസത്തിനുള്ളിൽ പാകിസ്താൻ പാലിക്കേണ്ട മൊത്തം വ്യവസ്ഥകളുടെ എണ്ണം 64 ആയി ഉയർന്നിരിക്കുകയാണ്. 1.2 ബില്യൺ ഡോളർ അനുവദിക്കാൻ അംഗീകാരം നൽകിയതിന് ദിവസങ്ങൾക്ക് ശേഷമുള്ള ഈ നീക്കം പാകിസ്താനെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
ഐഎംഎഫിന് പുറമേ ചൈനയും വലിയ തോതിലുള്ള കടം പാകിസ്താന് അനുവദിക്കുന്നുണ്ട്.2000 മുതല്‍ 2021 വരെ 67.2 ബില്യണ്‍ ഡോളറാണ് ചൈന പാകിസ്കാന് നല്‍കിയ കടം. കണക്കുകള്‍ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്താൻ.













Discussion about this post