Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

വന്തിട്ടേന്ന് ചൊല്ല് രജനി സ്റ്റൈലിൽ തിരിച്ചുവരവറിയിച്ച് യുവതാരം; കൂട്ടിന് സഞ്ജുവും ബുംറയും; നമീബിയക്കെതിരെ ഈ താരങ്ങൾക്ക് ഗോൾഡൻ ചാൻസ്

by Brave India Desk
Feb 12, 2026, 10:35 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ടി20 ലോകകപ്പിൽ ഇന്ന് നമീബിയയെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് ആവേശം പകർന്ന് സ്റ്റാർ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന്റെ തിരിച്ചുവരവ്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഐതിഹാസികമായ ‘കബാലി’ ഡയലോഗ് പറഞ്ഞുകൊണ്ടാണ് താൻ പൂർണ്ണ സജ്ജനായി ടീമിൽ തിരിച്ചെത്തിയ വിവരം സുന്ദർ ആരാധകരെ അറിയിച്ചത്. “വന്തിട്ടേന്ന് ചൊല്ല്, തിരുമ്പി വന്തിട്ടേന്ന് ചൊല്ല്” (ഞാൻ വന്നുവെന്ന് പറയൂ, തിരിച്ചു വന്നുവെന്ന് പറയൂ) എന്ന സുന്ദറിന്റെ വീഡിയോ ബിസിസിഐ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു.

പരിക്കിനെത്തുടർന്ന് യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരം നഷ്ടമായ താരം ഡൽഹിയിൽ ടീമിനൊപ്പം ചേർന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ കഠിനമായ പരിശീലനത്തിലായിരുന്നു താരം. നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായി ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും താരം സജീവമായി പങ്കെടുത്തു. വരാനിരിക്കുന്ന പാകിസ്ഥാൻ പോരാട്ടത്തിന് മുൻപ് മാച്ച് ഫിറ്റ്‌നസ് തെളിയിക്കാൻ സുന്ദറിനെ ഇന്ന് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും.

Stories you may like

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെയേറ്റ വാരിയെല്ലിലെ പരിക്ക് മൂലമാണ് വാഷിംഗ്ടൺ സുന്ദറിന് കുറച്ചു കാലം ടീമിന് പുറത്തിരിക്കേണ്ടി വന്നത്. തുടർന്ന് നടന്ന ടി20 പരമ്പരയും താരത്തിന് നഷ്ടമായിരുന്നു. എങ്കിലും താരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പകരക്കാരനെ പ്രഖ്യാപിക്കാതെ ബിസിസിഐ സുന്ദറിനായി കാത്തിരിക്കുകയായിരുന്നു. താരത്തിന്റെ തിരിച്ചുവരവ് ടീം ഇന്ത്യയുടെ സ്പിൻ ഓൾറൗണ്ട് കരുത്ത് വർദ്ധിപ്പിക്കും.

മത്സരത്തിൽ ആത്മവിശ്വാസത്തോടെയാണ് സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നത്. ഫെബ്രുവരി 15-ന് പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന വമ്പൻ പോരാട്ടത്തിന് മുൻപ് ടീമിന്റെ താളം കണ്ടെത്തുക എന്നതാണ് ഈ മത്സരത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യൻ നിരയിലെ പ്രധാന ചർച്ചാവിഷയം ഓപ്പണർ അഭിഷേക് ശർമ്മയുടെ ആരോഗ്യസ്ഥിതിയാണ്. കഠിനമായ വയറിലെ അണുബാധയെത്തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ബുധനാഴ്ചയാണ് ഡിസ്ചാർജ് ആയത്. പാകിസ്ഥാനെതിരായ മത്സരത്തിന് മുൻപ് അഭിഷേകിന് പൂർണ്ണ വിശ്രമം നൽകാൻ തീരുമാനിച്ചാൽ, മലയാളി താരം സഞ്ജു സാംസൺ ലോകകപ്പിൽ തന്റെ അരങ്ങേറ്റം കുറിച്ചേക്കും. ഇഷാൻ കിഷനൊപ്പം സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. ഇഷാന് ഇന്നലെ പരിശീലനത്തിനിടെ പരിക്ക് പറ്റിയെങ്കിലും താരം ഇന്ന് കളിക്കും എന്ന് തന്നെയാണ് വരുന്ന വാർത്തകൾ.

ബൗളിങ് നിരയിൽ ഇന്ത്യക്ക് വലിയ ആശ്വാസമായി ജസ്പ്രിത് ബുംറ തിരിച്ചെത്തുന്നു. പനിയെത്തുടർന്ന് യുഎസ്എയ്ക്കെതിരായ ആദ്യ മത്സരം നഷ്ടമായ ബുംറ ഇപ്പോൾ പൂർണ്ണ കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. ബുംറ എത്തുന്നതോടെ പേസ് നിരയിൽ മുഹമ്മദ് സിറാജിനോ അർഷ്ദീപ് സിങ്ങിനോ വിശ്രമം അനുവദിച്ചേക്കാം. ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയെങ്കിലും, റൊട്ടേഷൻ പോളിസിയുടെ ഭാഗമായി സിറാജ് പുറത്തിരിക്കാനാണ് സാധ്യത കൂടുതൽ.

ഡൽഹിയിലെ പിച്ചിൽ സ്പിന്നർമാർക്ക് കൂടുതൽ ആധിപത്യം ലഭിക്കാനിടയുള്ളതിനാൽ ടീം ഘടനയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. കുൽദീപ് യാദവിനെ തന്റെ “ഹോം ഗ്രൗണ്ടിൽ” പരീക്ഷിക്കാൻ മാനേജ്‌മെന്റ് മുതിർന്നേക്കും എന്നും വാർത്തകൾ ഉണ്ട്.

Tags: bccisanju samsonindian cricket
Share
Tweet
SendShare

Latest stories from this section

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

സഞ്ജുവിന് മറ്റൊരു അവസരം കൂടി നൽകണം; അഫ്ഗാനെതിരായ പരമ്പരയ്ക്ക് മുന്നേ നിർണ്ണായക അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ

സഞ്ജുവിന് മറ്റൊരു അവസരം കൂടി നൽകണം; അഫ്ഗാനെതിരായ പരമ്പരയ്ക്ക് മുന്നേ നിർണ്ണായക അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

ഐപിഎൽ മുൻകാല ബന്ധം ചൂണ്ടിക്കാട്ടി മൈക്ക് ഹെസ്സനെതിരെ ഗുരുതര ആരോപണം; പാക് പരിശീലകൻ ഇന്ത്യൻ ഏജൻറ് എന്ന വിചിത്ര വാദവുമായി റാഷിദ് ലത്തീഫ്

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

അഫ്ഗാനെതിരായ ആദ്യ ടി 20 , സഞ്ജു ടീമിൽ വൈഭവ് പുറത്ത്; ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ

Latest News

വേർപാടിന്റെ ആഴക്കടലിലും അപരന് വെളിച്ചമായി രാഹുൽ; 7 പേർക്ക് പുതുജീവനേകി യുവസൈനികന്റെ യാത്രയയപ്പ്

വേർപാടിന്റെ ആഴക്കടലിലും അപരന് വെളിച്ചമായി രാഹുൽ; 7 പേർക്ക് പുതുജീവനേകി യുവസൈനികന്റെ യാത്രയയപ്പ്

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies