പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ മുറിയിൽ നിന്ന് ഇറക്കിവിട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളോഡിമർ പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ. പാക് പ്രധാനമന്ത്രി അനുചിതമായി പെരുമാറിയതിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പുറത്താക്കിയത്. ഏതാണ്ട് 40 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നിട്ടും പുടിനെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ കാത്തിരുന്ന് ക്ഷമനശിച്ച പാക് പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിന്റെ മുറിയിലേക്ക് ഇടിച്ചുകയറി. എന്നാൽ 10 മിനിറ്റിനുള്ളിൽ ഇയാളെ പുറത്താക്കുകയായിരുന്നു.
തുർക്ക്‌മെനിസ്താനിൽ നടന്ന അന്താരാഷ്ട്ര ഔദ്യോഗിക ഫോറത്തിനിടെ പുതിനും തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനും തമ്മിൽ നടന്നുകൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്കിടയിലേയ്ക്ക് ഷെഹ്ബാസ് ഷെരീഫ് തള്ളിക്കയറുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തി.
40 മിനിറ്റ് കാത്തിരിപ്പിന് ശേഷം, ഡെലിവറി ബോയ് പോലും സ്ഥലംവിടും. എന്നാൽ, ഷെരീഫ് പോയില്ല’ എന്ന് ഒരാൾ കുറിച്ചു. ‘ട്രാഫിക് സിഗ്‌നലിലെ ഭിക്ഷക്കാരനെ അവഗണിക്കുംപോലെ പുതിൻ പാകിസ്താൻ പ്രധാനമന്ത്രിയെ അവഗണിച്ചു’രണ്ട് രാജ്യങ്ങളിലെ നേതാക്കൾ തമ്മിൽ ചർച്ച നടത്തുമ്പോൾ ആ മുറിയിലേക്ക് ഇടിച്ചുകയറുക വഴി ഷെഹ്ബാസ് ഷെരീഫ് നയതന്ത്ര മര്യാദകൾ കാറ്റിൽ പറത്തി എന്നാണ് പലരും വിമർശിക്കുന്നത്.










Discussion about this post