തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ നാണം കെട്ട തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് എൽഡിഎഫ്. ഇടതുകോട്ടകളിൽ പലതും തകർന്നതോടെ പ്രവർത്തകർ നിരാശയിലാണ്. ഇപ്പോഴിതാ തോൽവിക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെ സഖാക്കളെ ആശ്വസിപ്പിക്കുകയാണ് ബനീഷ് കോടിയേരി. ഫിദൽ കാസ്‌ട്രോയെയും ചെഗുവേരയേയും ഉദ്ധരിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പ് പക്ഷേ അൽപ്പസമയത്തിനകം തിരുത്തി.
”ഒരിക്കൽ ചെഗുവേര ഫിദൽ കാസ്‌ട്രോയോട് ചോദിച്ചു ‘ഫിദൽ നമ്മൾ തോറ്റു പോയാൽ എന്തു ചെയ്യും…?’. ഫിദൽ മറുപടി പറഞ്ഞു ‘പോരാട്ടം തുടരും’. ചെഗുവേര വീണ്ടും ചോദിച്ചു ‘അപ്പോൾ നമ്മൾ വിജയിച്ചാലോ..?’. ഫിദൽ മറുപടി പറഞ്ഞു ‘വീണ്ടും പോരാട്ടം തുടരും.’ ‘അതെ., വീണ്ടും പോരാട്ടം തുടരും..’ എന്നായിരുന്നു ബിനീഷ് ആദ്യം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. എന്നാൽ, കമന്റുകൾ പ്രവഹിച്ചതോടെ ഇത് തിരുത്തുകയായിരുന്നു. പിന്നാലെ,ഒരു തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തിയും സ്വാധീനവും നിശ്ചയിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ, വിജയിച്ചാൽ അമിതാഹ്‌ളാദമോ കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകരുത്, ഉണ്ടാകാൻ പാടില്ല. കാരണം, തിരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരം പോലെ തന്നെയാണ്. കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക് അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്. സഖാക്കളെ ,മുന്നോട്ട്. ..അതെ., വീണ്ടും പോരാട്ടം തുടരും’ – ബിനീഷ് കുറിച്ചു













Discussion about this post