ടി20 വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ടീം ഇടവേള നൽകണം എന്നും മറ്റ് മിടുക്കരായ താരങ്ങളെ പരിഗണിക്കാനും സമയമായി എന്ന് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈഫ് . ഡിസംബർ 11 ന് മുള്ളൻപൂരിൽ നടന്ന രണ്ടാം ടി 20 യിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യ 51 റൺസിന് തോറ്റതിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യ തോൽവി ഏറ്റുവാങ്ങിയപ്പോൾ, കട്ടക്കിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ നാല് റൺസ് മാത്രം നേടിയതിന് തൊട്ടുപിന്നാലെ ഗോൾഡൻ ഡക്കായി പുറത്തായ മറ്റൊരു മോശം പ്രകടനത്തിന് ശേഷം ഗിൽ കടുത്ത വിമർശനത്തിന് വിധേയനായി.
യൂട്യൂബ് ലൈവ് സെഷനിൽ സംസാരിക്കുമ്പോൾ, ഗിൽ ഷോട്ടുകൾ എല്ലാം പരീക്ഷിച്ചുവെന്നും മുൻകാലങ്ങളിൽ വൈസ് ക്യാപ്റ്റൻമാരെ ടീം ഒഴിവാക്കിയിട്ടുണ്ടെന്നും കൈഫ് പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവച്ചിട്ടും മതിയായ അവസരങ്ങൾ ലഭിക്കാത്ത സഞ്ജു സാംസണെയോ യശസ്വി ജയ്‌സ്വാളിനെയോ പോലുള്ള ഒരാളെ ടീമിൽ ഉൾപ്പെടുത്തുന്നത് മാനേജ്‌മെന്റ് പരിഗണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ഗിൽ എങ്ങനെയാണ് പുറത്താകുന്നത് എന്ന് നോക്കൂ, സ്ലിപ്പിൽ വിക്കറ്റ് സമ്മാനിക്കുന്നു, അഭിഷേക് ശർമ്മയെപ്പോലെ ആക്രമണാത്മക സ്ട്രോക്കുകൾ പരീക്ഷിച്ചും വിക്കറ്റ് സമ്മാനിച്ച് മടങ്ങുന്നു. അദ്ദേഹം എല്ലാം പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ഒരു ഇടവേള നൽകാനും ഫോമിലുള്ള കളിക്കാരെ പരീക്ഷിക്കാനും സമയമായി എന്ന് ഞാൻ കരുതുന്നു. സഞ്ജു സാംസൺ ഒരു മികച്ച നിലവാരമുള്ള കളിക്കാരനാണ്; അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ല. ഇരട്ടത്താപ്പ് പാടില്ല. വൈസ് ക്യാപ്റ്റൻമാരെ പോലും മുമ്പ് ഒഴിവാക്കിയിട്ടുണ്ട്. ഗില്ലിന് വിശ്രമം നൽകി മറ്റൊരാളെ കൊണ്ടുവരുന്നത് ടീമിന് ഗുണകരമാണെങ്കിൽ, അതിൽ തെറ്റൊന്നുമില്ല.”
“എന്നാൽ ഇപ്പോൾ മാറ്റങ്ങൾക്കുള്ള സമയമായെന്ന് തോന്നുന്നു. ജയ്‌സ്വാളിനെപ്പോലുള്ള കളിക്കാരെ നിങ്ങൾ പുറത്താക്കി, സഞ്ജു സാംസൺ ഒരു ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സ്ഥിരമായി അവസരങ്ങൾ നൽകാതെ നിങ്ങൾ അദ്ദേഹത്തെ ബെഞ്ചിൽ തിരുത്തുന്നു. അഞ്ച് ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ അദ്ദേഹം നേടി, ചരിത്രത്തിൽ ആരും ചെയ്തിട്ടില്ലാത്ത ഒന്ന്. ചില കളിക്കാർക്ക് വളരെ കുറച്ച് അവസരങ്ങൾ മാത്രമേ ലഭിക്കൂ, മറ്റുള്ളവർക്ക് ഒരുപാട് അവസരം കിട്ടുന്നു. കാരണം നിങ്ങൾ അവരെ ടീമിൽ സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നു. അത് വ്യക്തമായി കാണാം. എന്നാൽ ഇപ്പോൾ, ഗില്ലിന് സമ്മർദ്ദം വളരെയധികം വർദ്ധിച്ചുവെന്ന് ഞാൻ കരുതുന്നു. ഒരു മാറ്റത്തിനുള്ള സമയമായി,” അദ്ദേഹം കൂട്ടിച്ചേർത്തു.
2025-ൽ, ശുഭ്മാൻ ഗിൽ 14 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് 23.90 ശരാശരിയിലും 142.93 സ്ട്രൈക്ക് റേറ്റിലും 263 റൺസ് മാത്രമേ നേടിയിട്ടുള്ളൂ













Discussion about this post