മദ്യപാനശീലം തുടങ്ങിയതിനെ കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നടി ഉർവശി. ആദ്യ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് താൻ മദ്യപാനം ശീലിച്ചതെന്നും പിന്നീടത് നിർത്താൻ പ്രയാസമായിരുന്നുവെന്നും നടി പറയുന്നു. ആദ്യ വിവാഹം കഴിഞ്ഞ് ചെന്ന വീട്ടിലെ അന്തരീക്ഷം താൻ വളർന്നുവന്ന ചുറ്റുപാടിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ശ്രമിച്ചതിലൂടെ തന്റെ സ്വഭാവത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വന്നുതുടങ്ങി. ജീവിതത്തിലെ ഈ മാറ്റങ്ങൾ തന്നെ ഒരുപാട് വൈകാരികമായി തളർത്തിയെന്നും അത് മദ്യപാനത്തിലേക്ക് വഴിമാറിയെന്നും ഉർവശി പറയുന്നു.
ഞങ്ങളുടെ കുടുംബത്തിൽ ഇല്ലാത്ത ചിട്ടകളുള്ള കുടുംബത്തിലേക്കാണ് ചെന്നത്. അവർ വളരെ ഫോർവേർഡായിരുന്നു. കുടുംബം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവരാണ്. മദ്യം വളരെ സരളമായി ഉപയോഗിക്കുന്നവരാണ്. അച്ഛനും അമ്മയും മക്കളുമെല്ലാം അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പങ്കുവെക്കുന്നവരാണ്. വളരെ ഹാപ്പിയായി അടിച്ചുപൊളിച്ച് ജീവിക്കുന്നവരാണ്. ആ അന്തരീക്ഷത്തിലേക്ക് ചെന്നപ്പോൾ എനിക്ക് അത്ഭുതമായിരുന്നു. ഇതൊക്കെ സാധ്യമുള്ള കാര്യമാണോ? എങ്ങനെയാണ് ഇതുപോലെ ആകാൻ പറ്റുന്നത്? എന്ന ചിന്തകളായിരുന്നു. അതുമായി പൊരുത്തപ്പെട്ട് പോകാൻ ശ്രമിച്ചു. എല്ലാം കഴിഞ്ഞ് രാവിലെ വയറ്റിപ്പിഴപ്പിനായി ഓടുകയും വേണം. എല്ലാം കൂടി ചേർന്ന് എന്നെ വേറൊരു ആളായി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന വിവരം അറിയാൻ ഒരുപാട് അങ്ങ് വൈകിപ്പോയി. എനിക്കിത് പ്രകടിപ്പിക്കാനും ആരുമില്ല. പിന്നെ ഞാൻ ചെയ്തത് ശരിയാണെന്ന് എന്റെ കുടുംബത്തെ കാണിക്കാനുള്ള വാശി ഒരു ഭാഗത്ത്. വീട്ടിൽ എല്ലാം അറിയുന്നവർ കല ചേച്ചിയായിരുന്നു. അതിനാൽ അവളുടെ ഭാഗത്തു നിന്നും നേരെയാക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. പക്ഷെ കുഴിയിലേക്ക് പൊക്കോണ്ടിരിക്കുകയാണ്, വേറൊരു ആളായി മാറുകയാണെന്ന് മനസിലായി.
കേട്ടിട്ടുണ്ട്, ശ്രീദേവി മാഡം ഷൂട്ട് കഴിഞ്ഞ് വരുമ്പോൾ അവരുടെ അമ്മ തന്നെ ഡ്രിങ്സ് കൊടുക്കുമെന്ന്. കാരണം വളരെ ഹെവിയായി ജോലി ചെയ്ത് ക്ഷീണിതയായിട്ടാണ് അവർ വരുന്നത്. അതിനാൽ മദ്യം കൊടുത്താണ് അവരെ റിലാക്സ് ആക്കുന്നതെന്ന് അവരുടെ ഒപ്പം അഭിനയിച്ചിട്ടുള്ളവർ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് ചെന്നു കയറിയ വീട്ടിൽ നിന്നായിരുന്നു ആ അനുഭവമുണ്ടായത്. അവിടെ നിന്നും മനസിലാക്കിയത്, ജോലി കഴിഞ്ഞ് വരുമ്പോൾ ഒന്ന് റിലാക്സ് ചെയ്യാനാണെന്നാണ്. പിന്നെ പിന്നെ നമ്മൾ മാത്രം ഒറ്റയാൾ പട്ടാളമായി മാറുകയും, സമ്പാദ്യത്തിന് മാത്രമുള്ള ആളായി മാറി ഇഷ്ടമില്ലാതെ അതിന് പോകേണ്ടി വരികയും വന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോൾ ഇത് കൂടുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു.
ഉറക്കം നഷ്ടമായി. ഭക്ഷണം കഴിക്കാതാവുക. മാനസികമായ ശരിയല്ലെങ്കിൽ ആദ്യം ഉപേക്ഷിക്കുക ഭക്ഷണമാണ്. രണ്ടും കൂടി വന്നതോടെ മാനസിക നില വേറെ നിലയിലേക്കായി. ചുറ്റുപാടും മറന്നു. ഈ പ്രശ്നങ്ങൾ മാത്രമായി. ഉറക്കമില്ലാത്ത ഒരാൾ ആ അവസ്ഥയിൽ നിൽക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ കൂടും. അതിൽ നിന്നും ഇറങ്ങുന്നത് എന്റെ പേഴ്സണൽ സ്റ്റാഫും സുഹൃത്തുക്കളും ചേർന്ന് തീരുമാനിച്ചതോടെയാണ്. എല്ലാവരും ചേർന്ന് ബലമായി ഇത് മാത്രമേ മാർഗ്ഗമുള്ളൂവെന്ന് പറഞ്ഞു. ആരുടേയും കുറ്റമല്ല. അവർക്ക് അങ്ങനൊരു ജീവിതം സാധിക്കുന്നുണ്ട്. എനിക്ക് സാധിച്ചിരുന്നില്ല. അങ്ങനെ ചില തീരുമാനങ്ങൾ എടുക്കേണ്ടി വന്നു.
എന്റെ സുഹൃത്തുക്കളും പേഴ്‌സണൽ സ്റ്റാഫും എല്ലാവരും ചേർന്ന് എന്നെ അതിൽ നിന്നും മോചിപ്പിക്കാനും തീരുമാനം എടുക്കേണ്ടി വന്നു. ബലമായി എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ അവർ മുന്നോട്ടു വന്നു. ആ സമയത്ത് എന്റെ വീട്ടിൽ നിന്നും കുറച്ചു ആളുകൾ പറഞ്ഞു, സത്യം ഒന്നും പുറത്തു പറയണ്ട എന്ന്. ഭർത്താവിന്റെ വീട്ടിൽ പോയി ജീവിക്കാൻ ഉള്ളവൾ ആണ് പെൺകുട്ടി എന്ന രീതിയിൽ ആണ് എന്നെ വളർത്തിയത്. ആ രീതിയിൽ ഞാൻ ജീവിച്ചു. അത് മാറാൻ കുറേകാലം എടുത്തുവെന്നും താരം പറഞ്ഞു.









Discussion about this post