ന്യൂഡൽഹി : കോൺഗ്രസിന്റെ നേതൃത്വത്തിൽ രാംലീല മൈതാനിയിൽ നടക്കുന്ന വോട്ട് ചോരി പ്രതിഷേധ റാലിയിൽ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുദ്രാവാക്യം. ‘മോദി തേരി കബർ ഖുദേഗി, ആജ് നഹി തോ കൽ ഖുദേഗി’ (മോദിയുടെ ശവമടക്ക് നടത്തും, ഇന്നല്ലെങ്കിൽ നാളെ അത് നടത്തും) എന്ന മുദ്രാവാക്യമാണ് കോൺഗ്രസ് പ്രവർത്തകർ മുഴക്കിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് കോൺഗ്രസിനെതിരെ ഉയരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) ലക്ഷ്യമിട്ടാണ് രാംലീല മൈതാനിയിൽ പ്രതിഷേധ പ്രകടനം നടന്നത്. മോദി സർക്കാർ രാജിവയ്ക്കണമെന്ന ആഹ്വാനങ്ങളും റാലിയിൽ ഉയർന്നു. നിരവധി ഉന്നത കോൺഗ്രസ് നേതാക്കളും റാലിയിൽ പങ്കെടുത്തു. ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി ഉടൻ റാലിയെ അഭിസംബോധന ചെയ്യും.









Discussion about this post