ടെൽ അവീവ് : സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജൂത ഉത്സവമായ ഹനുക്ക ആഘോഷിക്കുന്നതിനിടയിൽ ആയിരുന്നു ജൂത സമൂഹത്തിന് നേരെ ആക്രമണം നടന്നത്. വെടിവെപ്പിൽ ഒരു കുട്ടി ഉൾപ്പെടെ 16 പേർ മരിച്ചു. പാകിസ്താനി ആയ പിതാവും മകനുമാണ് ക്രൂരകൃത്യം നടത്തിയത്.
പലസ്തീൻ രാഷ്ട്രത്തിന് പിന്തുണ നൽകിക്കൊണ്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ജൂതവിരുദ്ധത വളർത്തിയതിന്റെ ഫലമാണ് ഇപ്പോഴുണ്ടായ ഭീകരാക്രമണമെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയൻ സർക്കാരിന്റെ നയങ്ങൾ ഓസ്‌ട്രേലിയയിൽ ജൂതവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഓഗസ്റ്റിൽ പ്രധാനമന്ത്രി ആന്റണി അൽബനീസിന് ഒരു കത്ത് എഴുതിയിരുന്നതായും ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 11 ന് യുഎൻ ജനറൽ അസംബ്ലിയിൽ പലസ്തീൻ രാഷ്ട്രത്തെ ഓസ്‌ട്രേലിയ അംഗീകരിക്കുമെന്ന് അൽബനീസ് പറഞ്ഞതിന് പിന്നാലെ ആയിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി അദ്ദേഹത്തിന് കത്ത് എഴുതിയിരുന്നത്.
“നിങ്ങൾ രോഗം പടരാൻ അനുവദിച്ചു, അതിന്റെ ഫലമാണ് ഇന്ന് നമ്മൾ കണ്ട ജൂതന്മാർക്കെതിരായ ഭീകരമായ ആക്രമണങ്ങൾ. പലസ്തീൻ രാഷ്ട്രത്തിനായുള്ള നിങ്ങളുടെ ആഹ്വാനം സെമിറ്റിക് വിരുദ്ധ തീയിൽ എണ്ണ ഒഴിക്കുന്നു. അത് ഹമാസ് ഭീകരർക്ക് പ്രതിഫലം നൽകുന്നു. ഓസ്‌ട്രേലിയൻ ജൂതന്മാരെ ഭീഷണിപ്പെടുത്തുന്നവരെ ധൈര്യപ്പെടുത്തുകയും ഇപ്പോൾ നിങ്ങളുടെ തെരുവുകളിൽ തുടരുന്ന ജൂത വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,” എന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.









Discussion about this post