ജമ്മു കശ്മീരിനെക്കുറിച്ചും കേന്ദ്രഭരണ പ്രദേശത്തിനുമേലുള്ള അവകാശവാദത്തെക്കുറിച്ചുമുള്ള പാകിസ്താൻ്റെ “അനാവശ്യമായ പരാമർശം” തള്ളിക്കളഞ്ഞ് ഇന്ത്യ.സമാധാനത്തിനായുള്ള നേതൃത്വം” എന്ന വിഷയത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ നടന്ന തുറന്ന ചർച്ചയിലാണ് ഇന്ത്യ കടുത്ത നിലപാടെടുത്തത്.
ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങൾ “ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്” എന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവ്വതനേനി ആവർത്തിച്ചു, “അവ അങ്ങനെ തന്നെയായിരുന്നു, ഇപ്പോഴും, എപ്പോഴും അങ്ങനെ തന്നെ തുടരും” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയെയും ജനങ്ങളെയും ദ്രോഹിക്കുന്നതിൽ പാകിസ്താൻ്റെ അമിതമായ ശ്രദ്ധയെ പർവ്വതനേനി കുറ്റപ്പെടുത്തി.
സിന്ധു നദീജല കരാർ ഇന്ത്യ അവസാനിപ്പിച്ചതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് , പാകിസ്കാനെ “ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.65 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ സിന്ധു നദീജല കരാറിൽ ഏർപ്പെട്ടത് നല്ല വിശ്വാസത്തോടെയും, നല്ല മനസ്സോടെയും, സൗഹൃദത്തോടെയുമാണ്. ഈ ആറര പതിറ്റാണ്ടിനിടയിൽ, ഇന്ത്യയ്‌ക്കെതിരെ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങളും നടത്തി പാകിസ്താൻ ഉടമ്പടിയുടെ ആത്മാവ് ലംഘിച്ചു,” പർവ്വതനേനി പറഞ്ഞു.
നാല് പതിറ്റാണ്ടിനിടെ, പതിനായിരക്കണക്കിന് ഇന്ത്യക്കാരുടെ ജീവൻ “പാകിസ്താൻ സ്പോൺസർ ചെയ്ത ഭീകരാക്രമണങ്ങളിൽ” നഷ്ടപ്പെട്ടു, . ഒരു വിദേശ പൗരൻ ഉൾപ്പെടെ 26 സാധാരണക്കാർ കൊല്ലപ്പെട്ട ആക്രമണം പഹൽഗാമിലുണ്ടായി. ഈ പശ്ചാത്തലത്തിലാണ്, ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമായ പാകിസ്താൻ, അതിർത്തി കടന്നുള്ളതും മറ്റ് എല്ലാത്തരം ഭീകരവാദത്തിനുമുള്ള പിന്തുണ വിശ്വസനീയമായും പിൻവലിക്കാനാവാത്ത വിധം അവസാനിപ്പിക്കുന്നതുവരെ കരാർ നിർത്തിവയ്ക്കുമെന്ന് ഇന്ത്യ ഒടുവിൽ പ്രഖ്യാപിച്ചത്,” ഇന്ത്യ ചൂണ്ടിക്കാട്ടി.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലടച്ചതും, ഭരണകക്ഷിയായ പാക് തെഹ്രീക്-ഇ-ഇൻസാഫിനെ (പിടിഐ) നിരോധിച്ചതും, പ്രതിരോധ സേനാ മേധാവി അസിം മുനീറിന് ആജീവനാന്ത പരിരക്ഷ നൽകുന്നതിനുള്ള 27-ാം ഭേദഗതിയിലൂടെ “ഭരണഘടനാ അട്ടിമറി”ക്ക് പദ്ധതിയിട്ടതും പരാമർശിച്ചുകൊണ്ട്, ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ പാകിസ്താൻ്റെ ജനാധിപത്യത്തെയും രാഷ്ട്രീയ സാഹചര്യത്തെയും പർവ്വതനേനി വിമർശിച്ചു.”തീർച്ചയായും, പാകിസ്താന് ജനങ്ങളുടെ ഇഷ്ടത്തെ മാനിക്കുന്നതിനുള്ള ഒരു സവിശേഷ മാർഗമുണ്ട് – ഒരു പ്രധാനമന്ത്രിയെ ജയിലിലടച്ചുകൊണ്ടും, ഭരണകക്ഷിയെ നിരോധിച്ചുകൊണ്ടും, 27-ാം ഭേദഗതിയിലൂടെ ഭരണഘടനാ അട്ടിമറിക്ക് സായുധ സേനയെ അനുവദിച്ചുകൊണ്ടും, പ്രതിരോധ സേനാ മേധാവിക്ക് ആജീവനാന്ത പരിരക്ഷ നൽകിക്കൊണ്ടുമെന്ന് ,” പർവ്വതനേനി പരിഹസിച്ചു “എനിക്ക് വ്യക്തമായി പറയാൻ കഴിയും – പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരതയെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഇന്ത്യ അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് നേരിടും,” അദ്ദേഹം കൂട്ടിച്ചേർത്തു.













Discussion about this post