ഐപിഎൽ 2026 മിനി ലേലം ആവേശകരമായ രീതിയിൽ മുന്നോട്ട് പോകുകയാണ്. പ്രതീക്ഷിച്ചത് പോലെ കാമറൂൺ ഗ്രീനിനായി വമ്പൻ ലേലം വിളി നടന്നപ്പോൾ താരത്തിന്റെ കാര്യത്തിൽ കൈയടി നേടിയത് മുംബൈ ഇന്ത്യൻസ് ആയിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സുമായിട്ടുള്ള ആവേശകരമായ ലേലം വിളിക്കൊടുവിൽ 25 . 20 കോടിക്കാണ് കൊൽക്കത്ത താരത്തെ പാളയത്തിലെത്തിച്ചത്.
ലേലത്തിലെ ആദ്യ പേരായ ജെയ്ക്ക് ഫ്രേസർ മക്ഗുർക്കിന് വേണ്ടി ആവശ്യക്കാരൊന്നും ഉണ്ടായിരുന്നില്ല. ശേഷമെത്തിയ ഡേവിഡ് മില്ലറെ മറ്റ് വെല്ലുവിളികൾ ഒന്നും ഇല്ലാതെ അടിസ്ഥാന വിലയായ 2 കോടി രൂപക്ക് തന്നെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. ഇത്തവണ എങ്കിലും ആവശ്യക്കാർ ഉണ്ടാകുമെന്ന് കരുതിയ പൃഥ്വി ഷായെ ആരും സ്വന്തമാക്കാൻ ശ്രമിച്ചില്ല. ശേഷം മുൻ സീസണിലൊക്കെ തിളങ്ങിയ ഡെവൺ കോൺവേക്കും ഇന്ന് ആഭ്യന്തര ടൂർണമെന്റിൽ ഉൾപ്പടെ വെടിക്കെട്ട് പ്രകടനം നടത്തിയ സർഫ്രാസ് ഖാനും ആവശ്യക്കാരുണ്ടായില്ല.
ഏവരും കാത്തിരുന്ന കാമറൂൺ ഗ്രീനിന്റെ പേരായിരുന്നു പിന്നെ വന്നത്. 3 കോടി രൂപയിൽ താഴെയായിരുന്നു ബജറ്റ് എങ്കിലും കാമറൂൺ ഗ്രീനിനായി ശ്രമിച്ച് അദ്ദേഹത്തിനായി ബിഡ് ചെയ്ത മുംബൈ കൈയടികൾ നേടി. ഏറ്റവും കൂടുതൽ ബഡ്ജറ്റ് ഉള്ള ടീമുകളായ കൊൽക്കത്ത- ചെന്നൈ ടീമുകൾ നേർക്കുനേർ വന്നപ്പോൾ ആയിരുന്നു ലേലം കൊഴുത്തത്. ഒടുവിൽ വിട്ടുകൊടുക്കാതെ നിന്ന കൊൽക്കത്തയുടെ വാശി തന്നെ ജയിക്കുക ആയിരുന്നു.
പിന്നാലെ മുൻ സീസണിലൊക്കെ മികവ് കാണിച്ച ചരിത്രമുള്ള രചിൻ രവീന്ദ്ര, ലിയാം ലിവിങ്സ്റ്റൺ തുടങ്ങിയവർക്കും ആവശ്യക്കാരുണ്ടായില്ല എന്നത് ഞെട്ടിച്ചു. ലേലത്തിൽ വലിയ തുക കിട്ടുമെന്ന് കരുതിയ വെങ്കടേഷ് അയ്യരെ 7 കോടി രൂപക്ക് ബാംഗ്ലൂർ ടീമിലെത്തിച്ചു. തുടർന്ന് കീപ്പർ ഡി കോക്കിനെ 1 കോടി രൂപക്ക് മുംബൈയും ബെൻ ഡക്കറ്റിനെ 2 കോടി രൂപക്ക് ഡൽഹിയും ഫിൻ അലനെ 2 കോടിക്ക് കൊൽക്കത്തയും ക്യാമ്പിലെത്തിച്ചു.













Discussion about this post