ജോർദാൻ സന്ദർശനത്തിന് എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനം ഓടിച്ച ജോർദാൻ കിരീടാവകാശിയെ കുറിച്ചുള്ള വാർത്ത ആഗോളതലത്തിൽ ഇപ്പോഴും ചർച്ചയായി കൊണ്ടിരിക്കുകയാണ്. പിന്നാലെ തന്നെ ലോകരാഷ്ട്രങ്ങളെ അതിശയിപ്പിച്ച മറ്റൊരു സംഭവവും നടന്നു. ജോർദാൻ സന്ദർശനത്തിന് പിന്നാലെ എത്യോപ്യയിലേക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ വാഹനം ഓടിക്കുകയും ചെയ്തത് എത്യോപ്യൻ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി അബി അഹമ്മദ് അലിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി രണ്ട് ദിവസത്തെ എത്യോപ്യൻ സന്ദർശനത്തിനായി എത്തിയിരിക്കുന്നത്.
അഡിസ് അബാബയിൽ വിമാനം ഇറങ്ങിയ മോദിയെ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി നേരിട്ട് എത്തി സ്വീകരിച്ചു. തുടർന്ന് എത്യോപ്യൻ പ്രധാനമന്ത്രിയുടെ വാഹനത്തിൽ അദ്ദേഹം തന്നെ ഡ്രൈവ് ചെയ്ത് മോദിയെ ഹോട്ടലിലേക്ക് എത്തിച്ചു. തുടർന്ന് അദ്ദേഹം മോദിയെ മോദിയെ സയൻസ് മ്യൂസിയത്തിലേക്കും ഫ്രണ്ട്ഷിപ്പ് പാർക്കിലേക്കും മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത ഒരു സന്ദർശനത്തിന് കൊണ്ടുപോയി. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
നാല് ദിവസത്തെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യയിലെത്തിയത് . രണ്ട് ദിവസത്തെ എത്യോപ്യ സന്ദർശന വേളയിൽ മോദി ഇന്ത്യൻ പ്രവാസികളെയും കാണും. എത്യോപ്യ അടുത്തിടെ ബ്രിക്‌സിൽ ചേർന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.










Discussion about this post