കൊൽക്കത്ത : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിന് പശ്ചിമ ബംഗാളിലെ താഹെർപൂർ ഹെലിപാഡിൽ ഇറങ്ങാൻ കഴിഞ്ഞില്ല. കനത്ത മൂടൽ മഞ്ഞും മോശം കാലാവസ്ഥയും മൂലം ദൃശ്യപരത കുറഞ്ഞതോടെ പ്രധാനമന്ത്രിയുമായി എത്തിയ ഹെലികോപ്റ്റർ കൊൽക്കത്ത വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ വച്ച് തന്നെ അദ്ദേഹം വിർച്വലായി റാലിയെ അഭിസംബോധന ചെയ്തു.
വലിയ ജനക്കൂട്ടം ആയിരുന്നു മോദിയെ കാണാനായി എത്തിച്ചേർന്നിരുന്നത്. എന്നാൽ മോശം കാലാവസ്ഥ മൂലം ഈ കൂടിക്കാഴ്ച നടക്കാതെ വരികയായിരുന്നു. റാലി വേദിയിൽ എത്താൻ കഴിയാത്തതിൽ പ്രധാനമന്ത്രി ജനങ്ങളോട് ക്ഷമാപണം നടത്തി. സമ്മേളനത്തെ വെർച്വൽ രീതിയിൽ അഭിസംബോധന ചെയ്തുകൊണ്ട്, മഹാനായ സാഹിത്യകാരൻ ബങ്കിം ചന്ദ്ര ചതോപാധ്യായയ്ക്ക് പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിച്ചു, ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിന്റെ മന്ത്രമായിരുന്നു വന്ദേമാതരം എന്ന് അദ്ദേഹം പറഞ്ഞു. വന്ദേമാതരം രാഷ്ട്രനിർമ്മാണത്തിന്റെ മന്ത്രമാക്കണമെന്നും മോദി പറഞ്ഞു.












Discussion about this post