നമ്മളൊക്കെ 19-ആം വയസ്സിൽ എന്തുചെയ്യുകയായിരുന്നു? ഒരുപക്ഷേ ഡിഗ്രിക്ക് ഏതെങ്കിലും കോളേജിൽ ഇരുന്നു പഠിക്കുകയോ അല്ലെങ്കിൽ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയോ ആകും. എന്നാൽ ആദിത് പലീച്ചയും കൈവല്യ വോറയും അന്ന് ലോകപ്രശസ്തമായ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയെന്ന വമ്പൻ തീരുമാനത്തിൽ എത്തിനിൽക്കുകയായിരുന്നു, അവരുടെ കയ്യിൽ അന്ന് ഉണ്ടായിരുന്നത് വെറും ഒരു ഐഡിയ മാത്രമായിരുന്നു.
2020-ലെ ലോക്ക്ഡൗൺ കാലം. മുംബൈയിലെ വീട്ടിൽ തിരിച്ചെത്തിയ ഈ കൂട്ടുകാർ കണ്ടത് അയൽവാസികൾ സാധനങ്ങൾ കിട്ടാൻ ബുദ്ധിമുട്ടുന്നതാണ്. ഓൺലൈൻ ആപ്പുകൾ വഴിയാണെങ്കിൽ സാധനം കിട്ടാൻ ദിവസങ്ങളെടുക്കും.”എന്തുകൊണ്ട് ഇത് വെറും 10 മിനിറ്റിൽ എത്തിച്ചുകൂടാ?” ഈ ചോദ്യത്തിൽ നിന്നാണ് അവർ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. അയൽക്കാർക്ക് സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന ഒരു ചെറിയ സേവനമായിട്ടായിരുന്നു തുടക്കം. അന്ന് അവർക്കുവേണ്ടി സാധനങ്ങൾ പാക്ക് ചെയ്യാനും ഡെലിവറി ചെയ്യാനും അവർ തന്നെ മുന്നിട്ടിറങ്ങി.
എങ്ങനെയാണ് 10 മിനിറ്റഇൽ ഡെലിവറി സാധ്യമാകുകയെന്ന് ?പലരും ചോദിച്ചു “ഇന്ത്യയിലെ ട്രാഫിക്കിൽ ഇത് അസാധ്യമാണ്” എന്നാൽ അവർ കൊണ്ടുവന്ന സൊലൂഷ്യനായിരുന്നു ‘ഡാർക്ക് സ്റ്റോറുകൾ’ നഗരത്തിന്റെ ഓരോ 2 കിലോമീറ്റർ ചുറ്റളവിലും ചെറിയ ഗോഡൗണുകൾ അവർ സ്ഥാപിച്ചു. ഓർഡർ വന്ന് 60 സെക്കന്റിനുള്ളിൽ സാധനങ്ങൾ പാക്ക് ചെയ്ത് റൈഡർക്ക് കൈമാറുന്ന വിദ്യ അവർ കണ്ടെത്തി.ഈ വേഗതയുടെ പേരാണ് ‘സെപ്‌റ്റോ’ (Zepto) ‘ഒരു സെക്കന്റിന്റെ ദശലക്ഷത്തിൽ ഒരംശം’ എന്നാണ് സെപ്‌റ്റോ എന്ന വാക്കിന്റെ അർത്ഥം. വേഗതയായിരുന്നു അവരുടെ മെയിൻ.
ഇന്ന് സെപ്‌റ്റോ വെറുമൊരു സ്റ്റാർട്ടപ്പല്ല, ഇന്ത്യയിലെ ക്വിക്ക് കോമേഴ്‌സ് ഭീമന്മാരിൽ ഒരാളാണ്.മൂല്യം (Valuation): ഏകദേശം $7 ബില്യൺ (58,000 കോടി രൂപ) കവിഞ്ഞു!വരുമാനം: 2025 സാമ്പത്തിക വർഷത്തിൽ അവരുടെ വരുമാനം ₹11,110 കോടി എന്ന മാന്ത്രിക സംഖ്യയിൽ എത്തി നിൽക്കുന്നു.
കൈവല്യ വോറ (22 വയസ്സ്), ആദിത് പലീച്ച (23 വയസ്സ്) എന്നിവർ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്മാരാണ് ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഫുഡ് ആൻഡ് ഡ്രിങ്ക് ആപ്പായി സെപ്‌റ്റോ മാറി..
തട്ടുകട ബിസിനസ് ഐഡിയ ആണോലും എന്തിനും കട്ടയ്ക്ക് ഒപ്പം നിൽക്കുന്ന നിങ്ങളുടെ ആ ചങ്കിന് ഈ കഥ അയച്ചുകൊടുത്തോളൂ..











Discussion about this post