അച്ഛന് കരൾ പകുത്ത് നൽകി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് എത്തിച്ച് മകൾ. കൊടുമൺ പ്രദീപ് ഭവനത്തിൽ പ്രദീപ് ജി. കുറുപ്പ് (47) 19കാരിയായ മകൾ അമൃത എന്നിവരാണ് അച്ഛൻ-മകൾ ബന്ധത്തിന് പുതിയ മാനം തീർത്തത്. കരൾരോഗബാധിതനായി അഞ്ചുവർഷമായി ചികിത്സയിലായിരുന്നു പ്രദീപ്. ഒരുവർഷമായി രോഗം ഗുരുതരമായിരുന്നു.
വീട്ടമ്മയായ ഭാര്യ സിനിയും വിദ്യാർഥികളായ മക്കൾ അരുണും അമൃതയും അടങ്ങുന്ന കുടുംബത്തിന്റെ നെടുംതൂണായിരുന്നു പ്രദീപ്. ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇദ്ദേഹം ജോലിചെയ്തിരുന്നത്. രോഗിയായതോടെ ജോലി നിർത്തേണ്ടിവന്നു. മക്കളുടെ പഠനം നിലച്ചു.
പ്രദീപിന്റെ ചികിത്സയ്ക്കുപോലും പണം കണ്ടെത്താൻ കഴിയാതെയായി. കരൾ മാറ്റിവെച്ചില്ലെങ്കിൽ പ്രദീപിന്റെ ജീവന് ആപത്താണെന്ന് ഡോക്ടർമാർ പറഞ്ഞു. ആര് കരൾ നൽകുമെന്നായപ്പോൾ, മകൾ അമൃത (19) സ്വയം അത് നൽകാൻ മുന്നോട്ടുവരുകയായിരുന്നു.
‘മോളേ എന്ന് ഇനിയും അച്ഛൻ വിളിക്കുന്നത് കേൾക്കണം, അതിനായി എന്റെ കരളല്ല ജീവൻതന്നെ നൽകാനും തയ്യാറാണെന്നായിരുന്നു അമൃതയുടെ വാക്കുകൾ.













Discussion about this post