കാബൂൾ : പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷങ്ങൾക്കിടയിൽ താലിബാനെ പിന്തുണച്ച് പാക് പുരോഹിതർ. നിലവിലെ പാകിസ്താൻ സർക്കാർ അഫ്ഗാനിസ്ഥാനിൽ അനാവശ്യമായ ആക്രമണങ്ങൾ നടത്തുകയാണ് എന്നും അഭയാർത്ഥികളെ തുരത്തിയോടിക്കുകയാണെന്നും പുരോഹിതർ കുറ്റപ്പെടുത്തി. പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനും പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനും എതിരെ രൂക്ഷമായ വിമർശനമാണ് പാക് പുരോഹിതരും പാകിസ്താൻ പാർട്ടിയായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസൽ (ജെയുഐ-എഫ്) ഉന്നയിച്ചത്.
ഇരു രാജ്യങ്ങളും സംഭാഷണവും സമാധാനവും നിലനിർത്താൻ പ്രേരിപ്പിച്ച പാകിസ്ഥാൻ പാർട്ടിയായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസൽ (ജെയുഐ-എഫ്) ന്റെയും അതിന്റെ തലവൻ മൗലാന ഫസ്ലുർ റഹ്മാന്റെയും പങ്കിനെ താലിബാൻ ഭരണകൂടത്തിന്റെ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി പ്രശംസിച്ചു. അഫ്ഗാനിസ്ഥാനോട് അനുകൂല ചിന്തയും പിന്തുണയും പ്രകടിപ്പിക്കുന്ന പാകിസ്ഥാനിലുള്ള എല്ലാ സംഘടനകൾക്കും നേതാക്കൾക്കും ഹഖാനി നന്ദി പറഞ്ഞു. പാകിസ്താൻ സർക്കാരിന്റെ സഖ്യത്തിന്റെ ഭാഗമാണ് ജെയുഐ-എഫ് എന്നുള്ളത് ഷഹബാസ് ഷെരീഫ് സർക്കാരിനിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാൻ സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്നും അഫ്ഗാൻ ജനത ഒരു രാജ്യത്തിനോ സമൂഹത്തിനോ ദോഷം ആഗ്രഹിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രി ഹഖാനി പറഞ്ഞു. അഫ്ഗാനിസ്ഥാൻ ഇപ്പോൾ തങ്ങളുടെ രാജ്യത്തെ പുനർനിർമ്മിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പാതയിലാണെന്നും മറ്റ് രാജ്യങ്ങൾ ഈ ശ്രമത്തിൽ പങ്കുചേരണമെന്നും അദ്ദേഹം അറിയിച്ചു.












Discussion about this post