സെപ്റ്റംബർ 2026-ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയ തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യൻ പിച്ചുകളിൽ സ്പിന്നർമാക്ക് ഉണ്ടാകുന്ന ആധിപത്യം മുന്നിൽ കണ്ട് സ്പിന്നർമാർക്ക് പ്രാധാന്യം നൽകുന്ന മികച്ച സ്‌ക്വാഡിനെ തന്നെയാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്.
സാധാരണയായി പേസ് ബൗളർമാരെ വിശ്വസിച്ച് കളത്തിലിറങ്ങാറുള്ള ഓസ്‌ട്രേലിയ ഇത്തവണ ആദം സാംപ, കൂപ്പർ കോണോളി, മാത്യു കുഹ്നെമാൻ, ഗ്ലെൻ മാക്സ്വെൽ തുടങ്ങിയവരെയാണ് സ്പിൻ ആക്രമണം ഏൽപ്പിക്കുന്നത്. പാറ്റ് കമ്മിൻസ് ടീമിലുണ്ടെങ്കിലും ടി20 ഫോർമാറ്റിൽ മിച്ചൽ മാർഷ് തന്നെ ടീമിനെ നയിക്കും. മാർഷിന്റെ നേതൃത്വത്തിന് കീഴിൽ ആക്രമണോത്സുകമായ ക്രിക്കറ്റ് കളിക്കാനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്.
ഇടംകൈയ്യൻ സ്പിന്നറായ മാത്യു കുനെമാന്റെ സാന്നിധ്യമാണ് ഈ സ്ക്വാഡിലെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിലെയും ശ്രീലങ്കയിലെയും തിരിയുന്ന പിച്ചുകളിൽ ആദം സാംപയ്ക്കൊപ്പം കുനെമാനും ഗ്ലെൻ മാക്സ്വെല്ലും ചേരുന്നതോടെ ഓസ്‌ട്രേലിയയുടെ സ്പിൻ വിഭാഗം കരുത്തുറ്റതാകും. യുവ താരം കൂപ്പർ കോണോളിയും സ്പിൻ ഓൾറൗണ്ടർ എന്ന നിലയിൽ ടീമിന് കരുത്ത് കൂട്ടുന്നു.
മിച്ചൽ സ്റ്റാർകിന്റെ അഭാവത്തിൽ സേവ്യർ ബാർട്ട്ലെറ്റ് ടീമിലെത്തി. നഥാൻ എലിസ്, ഹാസൽവുഡ്, കമ്മിൻസ് എന്നിവർക്കൊപ്പം ബാർട്ട്ലെറ്റും ചേരുന്നതോടെ പേസ് നിരയും സുരക്ഷിതമാണ്.












Discussion about this post