പട്ന : ബീഹാറിൽ സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. നിരോധിത സിപിഐ-മാവോയിസ്റ്റ് സംഘടനയുടെ നോർത്ത്-ബീഹാർ സെൻട്രൽ സോണൽ കമ്മിറ്റി സെക്രട്ടറി ദയാനന്ദ് മലക്കർ എന്ന ചോട്ടുവാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ബിഹാറിലെ ബെഗുസാരായി ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ദയാനന്ദ് മലക്കർ കൊല്ലപ്പെട്ടത്.
ഓപ്പറേഷനിൽ ഇയാളുടെ രണ്ട് കൂട്ടാളികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ബീഹാർ പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ആണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. മലാക്കറിന്റെ സാന്നിധ്യത്തെക്കുറിച്ച് പ്രത്യേക രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് എസ്‌ടിഎഫും ജില്ലാ പോലീസും സംയുക്തമായി തെഗ്ര പ്രദേശത്ത് ഒരു ഓപ്പറേഷൻ ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ മലാക്കർ രക്ഷപ്പെടാൻ ശ്രമിക്കുകയും വെടിയുതിർക്കുകയും ചെയ്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേനയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആയ ദയാനന്ദ് മലക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മരണപ്പെടുകയും ആയിരുന്നു.
14 ലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ മലാക്കർ വടക്കൻ ബീഹാറിലെ നിരവധി കമ്മ്യൂണിസ്റ്റ് ഭീകര പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് 5.56 എംഎം ഇൻസാസ് റൈഫിൾ, ഒരു നാടൻ പിസ്റ്റൾ, 25 ലൈവ് കാട്രിഡ്ജുകൾ, 15 ഉപയോഗിച്ച കാട്രിഡ്ജുകൾ എന്നിവ പോലീസ് കണ്ടെടുത്തു.













Discussion about this post