1995 ൽ മമ്മൂട്ടിയെ നായകനാക്കി കെ. മധു സംവിധാനം ചെയ്ത ത്രില്ലർ സിനിമയിരുന്നു ഒരു അഭിഭാഷകന്റെ കേസ് ഡയറി. കുരുവിള അനിയൻ കുരുവിള എന്ന വക്കീൽ കഥാപാത്രമായിട്ടാണ് മമ്മൂട്ടി ഇതിൽ അഭിനയിച്ചത്. അദ്ദേഹത്തെ കൂടാതെ ജഗതി, രാജൻ പി ദേവ്, മണിയൻപിള്ള രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.
ഒരു കൊലപാതകക്കേസിൽ കുരുവിളക്ക് അവിചാരിതമായി ഇടപെടേണ്ടി വരുന്നതും, പിന്നീട് ആ കേസിന് പിന്നിലെ സത്യങ്ങൾ ഓരോന്നായി പുറത്തുകൊണ്ടുവരുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു മിടുക്കനായ വക്കീൽ എന്ന അമാനുഷികൻ അല്ലെന്നും അയാൾക്കും മോശം സമയം ഉണ്ടാകാമെന്നും കേസ് പോലും തോൽക്കാമെന്നുമെല്ലാം ഈ സിനിമ കാണിക്കുന്നുണ്ട്.
സാധാരണ അന്വേഷണ സിനിമകളിൽ അത് കൈകാര്യം ചെയ്യുന്ന നായകന് ഇമോഷണൽ രംഗങ്ങൾ കുറവായിരിക്കും. ഉള്ളതിൽ ചിലത് ഒന്നും നമ്മുടെ മനസ്സിൽ തട്ടുന്നതുമായിരിക്കില്ല. എന്നാൽ ഈ ചിത്രത്തിൽ ഒരു 5 മിനിറ്റിൽ താഴെ മമ്മൂട്ടി എന്ന നടന്റെ റേഞ്ച് എന്താണെന്ന് മനസിലാക്കുന്ന സഹോദര ബന്ധത്തിന്റെ ആഴം കാണിക്കുന്ന ഒരു ഗംഭീര സീനുണ്ട്. സിനിമയുടെ തുടക്കം മുതൽ അദ്ദേഹത്തിന്റെ ചേട്ടനായി അഭിനയിച്ച ജഗതിയുടെ മാണിക്കുഞ്ഞ് എന്ന കഥാപാത്രം നമ്മളെ ചിരിപ്പിക്കുന്നുണ്ട്. കോടീശ്വരൻ ആണെങ്കിലും അറുപിശുക്കനായി ജീവിക്കുന്ന മാനിക്കുന്നജിനെ മമ്മൂട്ടി പലപ്പോഴും കളിയാക്കുന്നുമുണ്ട്.
എന്നാൽ എന്തിനാണ് ചേട്ടൻ ഇത്ര പിശുക്കനായി ജീവിക്കുന്നത് എന്ന് കുരുവിള തിരിച്ചറിയുന്നത് അന്വേഷണത്തിന്റെ ഭാഗമായി ഒരു അനാഥാലയത്തിൽ എത്തുന്ന സമയത്താണ്. അവിടെ വെച്ചാണ് ആ അനാഥാലയം കഴിഞ്ഞുപോകുന്നത് തന്റെ ചേട്ടന്റെ കാരുണ്യം കൊണ്ടാണെന്നും അയാൾ ഇല്ലെങ്കിൽ ആ മക്കൾ പട്ടിണിയായി പോകും എന്നുമൊക്കെ അയാൾ അറിയുന്നത്. ശേഷം അന്ന് രാത്രി അയാൾ ചേട്ടന്റെ ഡയറി വായിക്കുന്നു.
” വളരെ അവിചാരിതമായിട്ടാണ് ആ ബോയ്‌സ് ഹോമിന്റെ രക്ഷാധികാരിയായ ഫാ. മാത്യു നെടുമ്പറമ്പനെ കാണാനിടയായത്. ഫാദറിന്റെ സാമീപ്യം തന്നെ മനസിന് വല്ലാതെ ആശ്വാസം നൽകുന്നു. അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല, പക്ഷെ എനിക്ക് തോന്നി അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കണമെന്ന്. ഒരു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹത്തെ ഏൽപ്പിച്ചു. അനിയന്റെ പെണ്ണുകാണലായിരുന്നു ഇന്ന്, അവന്റെ വിവാഹം കഴിഞ്ഞ് ഈ എസ്റ്റേറ്റും എന്റെ മറ്റ് സ്വത്തുക്കളും അവനെ ഏൽപ്പിക്കണം. തുടർന്നുള്ള ജീവിതം ഫാദറിനൊപ്പം ആശ്രമത്തിൽ ജീവിക്കണം, എൻറെ അഭിലാഷമാണ് അത്.”
ഇതൊക്കെ വായിച്ചിട്ട് ആകെ തകർന്ന കുരുവിള ആ ഭാഗമെല്ലാം വെട്ടിക്കളയുന്നു. ശേഷം അവിടെ തനിക്ക് പറയാനുള്ളത് എഴുതി ചേർക്കുന്നു. പിറ്റേ ദിവസം ചേട്ടനെ കാണുമ്പോൾ താൻ എഴുതിയ കുറിപ്പ് വായിച്ചോ എന്നയാൾ ചോദിക്കുന്നുണ്ട്, എന്നിട്ട് ഇങ്ങനെ പറയുന്നു” മാണിക്കുഞ്ഞ് എങ്ങോട്ടാ പോകാൻ പോകുന്നെ, അനാഥാലയത്തിലോട്ടോ? 10 – 100 പേർക്ക് നാഥനാകാൻ….അവർക്ക് നാഥൻ ഉണ്ടാകും, എനിക്കോ? അപ്പച്ചനെയും അമ്മച്ചിയേയും ഞാൻ അറിയുന്നത് മാണികുഞ്ഞിലൂടെയാ…എന്നെ ഇട്ടേച്ച് പോകുമല്ലേ?
സിനിമയിൽ 5 മിനിറ്റിൽ മാത്രം താഴെ നിൽക്കുന്ന ഈ സംഭാഷങ്ങളിലൂടെ തന്റെ റേഞ്ച് എന്താണെന്ന് മമ്മൂട്ടി എന്ന മഹാനടൻ നമ്മളെ കാണിച്ചു…













Discussion about this post