ശുഭ്മാൻ ഗില്ലും വിരാട് കോഹ്‌ലിയും തമ്മിലുള്ള താരതമ്യങ്ങൾ സ്വാഭാവികമാണെന്നും ഗില്ലിന് അത്തരമൊരു വലിയ പദവിയിലേക്ക് ഉയരാനുള്ള എല്ലാ കഴിവും ഉണ്ടെന്നും ഇർഫാൻ പത്താൻ. ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര വേദികളിലും ഗിൽ പുലർത്തുന്ന സ്ഥിരതയും ഷോട്ടുകളുടെ വൈവിധ്യവുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത് എന്നാണ് പത്താൻ പറയുന്നത്.
“വിരാട് കോഹ്‌ലി വളർന്നുവന്ന സമയത്ത് അദ്ദേഹത്തെ സച്ചിൻ ടെണ്ടുൽക്കറുമായാണ് താരതമ്യം ചെയ്തിരുന്നത്. ഇന്ന് 25,000-ലധികം റൺസുകൾ നേടി കോഹ്‌ലി ഒരു ഇതിഹാസമായി നിൽക്കുമ്പോൾ, ഗില്ലിനെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നു. ഇത് ഗില്ലിന്റെ കഴിവിനുള്ള അംഗീകാരമാണ്,” പത്താൻ അഭിപ്രായപ്പെട്ടു.
2025-ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 754 റൺസ് നേടി ഗിൽ തന്റെ ബാറ്റിംഗ് കരുത്ത് തെളിയിച്ചിരുന്നു. രോഹിത്തും കോഹ്‌ലിയും ഇല്ലാതിരുന്ന ആ പരമ്പരയിൽ ടീമിനെ നയിക്കാനും അദ്ദേഹത്തിന് സാധിച്ചു. ടി20 ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ അടുത്ത വലിയ താരമായി ഗിൽ മാറുമെന്ന് പത്താൻ ഉറപ്പിച്ചു പറയുന്നു.












Discussion about this post