1989-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എക്കാലത്തെയും പ്രിയപ്പെട്ട ആക്ഷൻ-കോമഡി പ്രണയചിത്രമാണ് ‘വന്ദനം’ . മലയാളികൾ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന, എന്നാൽ ഹൃദയഭേദകമായ ക്ലൈമാക്സ് കൊണ്ട് വിങ്ങലായി നിൽക്കുന്ന ഒരു സിനിമയാണിത്. ജയിൽ ചാടി രക്ഷപെട്ട കുറ്റവാളി ഫെർണാണ്ടസിനെ( നെടുമുടി വേണു) പിടികൂടാൻ ബാംഗ്ലൂർ നഗരത്തിലെത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ ഉണ്ണിയായിട്ടാണ് മോഹൻലാൽ അഭിനയിച്ചത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണിയും കൂട്ടരും താമസിക്കുന്നത് ഫെർണാഡസിന്റെ മകൾ ഗാഥ താമസിക്കുന്നത് വീടിന്റെ എതിർവശത്തെ വീട്ടിലാണ്. ഇതിനിടയിൽ ഉണ്ണിക്ക് ഗാഥയെ ഇഷ്ടമാകുന്നു. അവളുടെ ഇഷ്ടം പിടിച്ചുപറ്റാനുള്ള ഉണ്ണിയുടെ പല അടവുകളും വലിയ അബദ്ധത്തിലാണ് കലാശിക്കുന്നത് എങ്കിലും അവസാനം അവർ തമ്മിൽ ഇഷ്ടത്തിലാകുന്നു. ഇവരുടെ പ്രണയവും അതിന്റെ ഇടയിലുള്ള കേസ് അന്വേഷണവുമൊക്കെയാണ് സിനിമ പറയുന്നത്. മോഹൻലാൽ-മുകേഷ്-ജഗദീഷ് കൂട്ടുകെട്ടിലെ തമാശകൾ ഈ സിനിമയുടെ വലിയ പ്ലസ് പോയിന്റാണ്.
സിനിമയിലെ പല മനോഹര രംഗങ്ങളും ആരാധകർക്ക് ഇഷ്ടമുള്ളത് ആണെങ്കിലും സിനിമയിലെ ഒരു പ്രപ്പോസൽ സീൻ പല ആളുകളും ഒരു കാലത്തും മറക്കാത്ത ഒന്നായിരിക്കും. ഇത് വായിക്കുമ്പോൾ തന്നെ ഗാഥയുടെ ആ ” ഐ ലവ് യു” നിങ്ങളുടെ മനസിലേക്ക് വരാം, ഗാഥയുടെ ഇഷ്ടം പിടിച്ചുപറ്റാനുള്ള യാത്രയിൽ അവൾ ജോലി ചെയ്യുന്ന പരസ്യ കമ്പനിയിലേക്ക് മോഹൻലാലെത്തുന്നുണ്ട്. അയാളുടെ ” ഗാഥ ജാം” ബ്രാൻഡിന്റെ മാർക്കറ്റിംഗ് എന്ന വ്യാജേന അവിടെ ഗാഥയോട് സംസാരിക്കാനെത്തുന്ന അയാൾ ഗാഥയെ ശല്യം ചെയ്യുന്നു. ഗാഥ ആകട്ടെ താൻ ജോലി ചെയ്യുന്ന പരസ്യകമ്പനി പൂട്ടിപോകാതിരിക്കാൻ എങ്ങനെ എങ്കിലും അവിടെ വന്ന ഒരു കോടീശ്വരനായ ആളുടെ ബ്രാൻഡിന്( step shoes ) എങ്ങനെ എങ്കിയിലും ഒരു ക്യാപ്ഷൻ ഒപ്പിക്കാനുള്ള തത്രപ്പാടിലുമായിരുന്നു.
അതിനിടയിൽ ഉണ്ണി പറഞ്ഞ ഒരു ഡയലോഗ് കേട്ട അവൾ അത് ക്യാപ്ഷൻ ആയി ഉപയോഗിക്കുന്നു. ഗാഥയുടെ പിന്നാലെ താൻ അവൾ എവിടെ പോയാലും വരുമെന്ന് പറഞ്ഞ് ഉണ്ണി പറയുന്ന” wherever you go i am there “ആയിരുന്നു അത്. ആ ക്യാപ്ഷൻ സ്റ്റെപ് ഷൂ മുതലാളിക്ക് ഇഷ്ടപ്പെടുകയും അയാൾ തങ്ങളുടെ കമ്പനി ഡീലിന് സമ്മതിച്ചു എന്ന് അറിയിക്കുകയും ചെയ്തു. തന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ് ” ” ഐ ലവ് യു” പറഞ്ഞില്ലെങ്കിൽ ക്യാപ്ഷൻ മോഷ്ടിച്ച കാര്യം പറഞ്ഞുകൊടുക്കും എന്ന ഉണ്ണിയുടെ ഭീഷണിക്ക് ഗാഥ വഴങ്ങുന്നു. അതിനിടയിൽ ഉള്ള മോഹൻലാലിൻറെ ഏകപറേഷനുകളും ഡയലോഗ് പറയുന്ന രീതിയുമൊക്കെ ഗംഭീരമാണ്. ഈ പറഞ്ഞ ക്യാപ്ഷൻ ജാമിന് പറ്റില്ല എന്ന് ഗാഥ പറയുമ്പോൾ ” എന്റെ ജാം ആരും തിന്നണ്ട ഞാൻ ഒറ്റയ്ക്ക് തിന്നോളം” എന്ന ഡയലോഗ് പറയുന്ന മോഡുലേഷൻ ഒകെ അത്രമാത്രം മനോഹരമാണ്.
ഒരു ചെറിയ പ്രപ്പോസൽ സീൻ, സിനിമയിറങ്ങി ഇത്രയും വർഷം കഴിഞ്ഞിട്ടും ഗാഥ ജാമും ഈ ഡയലോഗും നമ്മുടെ മനസ്സിൽ കിടക്കണമെങ്കിൽ ഓർക്കുക, അത് ഉണ്ടാക്കിയ ഇമ്പാക്ട്. ആ ചമ്മലും, മുഖത്ത് വരുത്തുന്ന ഭാവ മാറ്റങ്ങളുമെല്ലാം മോഹൻലാൽ എന്ന നടനോളം ചെയ്തു ഫലിപ്പിക്കാൻ പറ്റുന്ന നടൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം…












Discussion about this post