വിജയ് ഹസാരെ ട്രോഫിയിൽ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു ഓവറിൽ തുടർച്ചയായി 5 സിക്സറുകൾ ഉൾപ്പെടെ പറത്തി സെഞ്ച്വറി നേടിയ ഹാർദിക്കിന്റെ പ്രകടനം അയാൾ ഈ വൈറ്റ് ബോൾ ഫോർമാറ്റിൽ എത്രത്തോളം അപകടകാരിയാണെന്ന് തെളിയിച്ചിരിക്കുകയാണ്.
വിജയ് ഹസാരെ ട്രോഫിയിൽ വിദർഭക്കെതിരെ നടന്ന മത്സരത്തിൽ വെറും 68 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച പാണ്ഡ്യ, ഒരോവറിൽ അഞ്ച് സിക്സറുകൾ പറത്തിയാണ് ആരാധകരെ ആവേശത്തിലാക്കിയത്. 133 റൺസെടുത്ത പാണ്ഡ്യയുടെ ബാറ്റിംഗ് കരുത്തിൽ അദ്ദേഹത്തിന്റെ ടീം കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.
കളിയുടെ 39 ആം ഓവറിൽ വിദർഭ സ്പിന്നർ പാർത്ഥ് രേഖാഡെയെ ഓവറിൽ 6, 6, 6, 6, 6, 4 എന്നിങ്ങനെയാണ് പാണ്ഡ്യ റൺസ് അടിച്ചുകൂട്ടിയത്. തുടർച്ചയായ അഞ്ച് പന്തുകളിലും പന്ത് ഗാലറിയിലെത്തിച്ച ഹാർദിക്, ആറാം പന്തിൽ ഫോർ നേടിയതോടെ ആ ഓവറിൽ നിന്ന് മാത്രം 34 റൺസ് പിറന്നു. ടി20 ലോകകപ്പിന് മുന്നോടിയായി ഹാർദികിന്റെ ഈ ബീസ്റ്റ് മോഡ് ഇന്ത്യക്ക് ഗുണമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
Hardik Pandya after 38th over – 66* (62).
Then happened 39th over – 6,6,6,6,6,4.
Hardik Pandya completed hundred from just 68 balls in the Vijay Hazare Trophy. 🥶pic.twitter.com/X66eGDsw3k
— Mufaddal Vohra (@mufaddal_vohra) January 3, 2026













Discussion about this post