വിക്കറ്റിന് പിന്നിൽ നിന്ന് കളി നിയന്ത്രിക്കാനുള്ള എം.എസ്. ധോണിയുടെ അസാമാന്യ കഴിവിനെക്കുറിച്ച് സ്പിന്നർ കുൽദീപ് യാദവ് പങ്കുവെച്ച കഥ നിങ്ങൾ കെട്ടിട്ടുണ്ടോ . ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ ഫീൽഡിംഗ് ക്രമീകരണത്തെച്ചൊല്ലി ധോണിയുമായി തർക്കിക്കാൻ ശ്രമിച്ച കുൽദീപിന്, തന്റെ അനുഭവസമ്പത്ത് കൊണ്ട് ധോണി നൽകിയ മറുപടി സ്പിന്നർ ഓർക്കുകയിരുന്നു.
സംഭവം ഇങ്ങനെ: ഒരു ഏകദിന മത്സരത്തിനിടെ കുൽദീപ് യാദവ് പന്തെറിയുമ്പോൾ ബാറ്റ്‌സ്മാൻ തുടർച്ചയായി ബൗണ്ടറികൾ നേടുകയായിരുന്നു. ഉടൻ തന്നെ ധോണി വിക്കറ്റിന് പിന്നിൽ നിന്ന് കുൽദീപിനോട് ഫീൽഡിംഗിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചു. ഒരു ഫീൽഡറെ മാറ്റുന്നത് തനിക്ക് ഗുണകരമാകില്ലെന്ന് തോന്നിയ കുൽദീപ്, “മഹി ഭായ്, വേണ്ട, ആ ഫീൽഡർ അവിടെ തന്നെ നിൽക്കട്ടെ” എന്ന് മറുപടി പറഞ്ഞു.
പതിവ് ശാന്തതയോടെ കുൽദീപിന്റെ അടുത്തേക്ക് വന്ന ധോണി പറഞ്ഞ വാക്കുകൾ ഇതായിരുന്നു: “മോനേ, ഞാൻ വെറുതെയല്ല ഇവിടെ നിൽക്കുന്നത്. 300 ഏകദിനങ്ങൾ കളിച്ച പരിചയം എനിക്കുണ്ട്. അതുകൊണ്ട് ഞാൻ പറയുന്നത് അനുസരിക്കൂ…”
ധോണിയുടെ വാക്കുകൾ കേട്ട കുൽദീപ് ഉടൻ തന്നെ ഫീൽഡർക്ക് അനുസരിച്ച് പന്തെറിഞ്ഞു. അത്ഭുതമെന്നു പറയട്ടെ, തൊട്ടടുത്ത പന്തിൽ ധോണി പറഞ്ഞ മാറ്റം വരുത്തിയ അതേ ഫീൽഡറുടെ കൈകളിൽ ബാറ്റ്‌സ്മാൻ ക്യാച്ച് നൽകി പുറത്തായി. വിക്കറ്റ് നേടിയ ശേഷം കുൽദീപ് ധോണിയുടെ അടുത്തെത്തി നന്ദി പറയുകയും ചെയ്തു.












