മലയാള സിനിമയിൽ മോഹൻലാലിനെ കുറിച്ച് ഏറ്റവും കൂടുതൽ പറയപ്പെടുന്ന വിശേഷണമാണ് ‘ഡയറക്ടേഴ്സ് ആക്ടർ’. അതായത്, ഒരു സംവിധായകൻ ആഗ്രഹിക്കുന്നതിനും അപ്പുറം ആ കഥാപാത്രത്തെ സ്ക്രീനിലെത്തിക്കാൻ കഴിയുന്ന, സംവിധായകന്റെ കാഴ്ചപ്പാടിന് പൂർണ്ണമായും വഴങ്ങിക്കൊടുക്കുന്ന നടൻ എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
അദ്ദേഹവുമായി ഒരുപാട് സിനിമകളിൽ പ്രവർത്തിച്ച സത്യൻ അന്തിക്കാട്, പ്രിയദർശൻ, കമൽ തുടങ്ങിയവർ പറഞ്ഞിട്ടുള്ളത്, ലാലിനോട് ഒരു സീൻ വിവരിച്ചുകൊടുത്താൽ അദ്ദേഹം അത് എങ്ങനെ ചെയ്യുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല എന്നാണ്. അവരുടെ തന്നെ ചില സിനിമകളിലെ സീനുകൾ കണ്ടാൽ, കാണുന്ന നമ്മൾ പ്രേക്ഷകനും തോന്നും, ഇതിലൊരു മോഹൻലാൽ ടച്ച് ഇല്ലേ എന്ന്.
എന്തുകൊണ്ടാണ് മോഹൻലാലിന് ഇത്തരത്തിൽ ഒരു വിശേഷണം കിട്ടി എണ്ണത്തിലുള്ള തന്റെ കാഴ്ചാപ്പാട് നടൻ സിദ്ദിഖ് ഒരിക്കൽ വിവരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
” മോഹൻലാലും ഞാനും ഭാഗമായ ഒരു സിനിമ. ഞാനാണ് വില്ലൻ. വളരെ ദേഷ്യത്തിൽ എന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചിട്ട് ആ ഡയലോഗ് മോഹൻലാൽ ഭംഗിയായി പറഞ്ഞു. ഇത്തിരി നീണ്ട ഒരു സംഭാഷണമായിരുന്നു അത്. എന്നാൽ അത് കഴിഞ്ഞയുടനെ ഡയറക്ടർ ” വൺ മോർ” എന്ന് പറഞ്ഞു. ഇത്രയും ഭംഗിയായി മോഹൻലാൽ അത് പറഞ്ഞിട്ടും ഡയറക്ടർ ഇങ്ങനെ പറഞ്ഞതിനാൽ ഞാൻ അസ്വസ്ഥനായി, ഞാൻ ലാലിനോട് ഇതിനേക്കാൾ ഭംഗിയായി ഈ സീൻ എങ്ങനെ പറയും എന്ന് ചോദിച്ചു. അപ്പോൾ ലാൽ പറഞ്ഞു” സാരമില്ല ഒന്നും കൂടി ചെയ്യാം ഇന്നലെ അയാൾ പറഞ്ഞത്. ഞാൻ ഇതുപോലെ തന്നെ പറയുകയുള്ളൂ, ചെയ്തേക്കാം എന്ന്. എന്നിട്ട് ആദ്യത്തെ എടുത്തതിനെക്കാൾ ഫോഴ്‌സ് കുറച്ചാണ് ആ ഡയലോഗ് പറഞ്ഞത്. ഡയറക്ടർ ഷോട്ട് ഒകെ എന്നും പറഞ്ഞു. ഡയറക്ടർ എന്ത് പറയുന്നോ, അത് അനുസരിക്കും. അതാണ് മോഹൻലാൽ.” സിദ്ദിഖ് പറഞ്ഞു.
ഇരുവർ’ എന്ന ചിത്രത്തിന് ശേഷം, ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ എന്ന് ഒരിക്കൽ മണിരത്നം പറയുകയുണ്ടായി













Discussion about this post