മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ ‘കിരീടം’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 1993-ൽ പുറത്തിറങ്ങിയ ‘ചെങ്കോൽ’ കണ്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടാകില്ല. ജയിലിൽ പോയ സേതുമാധവന് പിന്നീട് എന്ത് സംഭവിച്ചു? തിരിച്ചുവരവിൽ അയാളുടെ ജീവിതം എങ്ങനെയായിരിക്കും? ഈ കാര്യങ്ങളൊക്കെയാണ് ചെങ്കോൽ പറയുന്നത്.
കിരീടം അവസാനിക്കുമ്പോൾ നമ്മുടെ ഉള്ളിലേക്ക് ഒരു മുള്ള് തറച്ചുകയറുന്ന ഫീൽ തോന്നുമെങ്കിലും ചെങ്കോലിലേക്ക് വന്നാൽ ആ മുള്ള് കൊണ്ടുള്ള വേദന കൂടുകയാണ്. മിടുക്കനായ ഒരു പോലീസ് ഉദ്യോഗസ്ഥനായി മാറേണ്ട ഒരു ചെറുപ്പക്കാരൻ, സാഹചര്യത്തിന്റെ സമ്മർദ്ദം കാരണം അവൻ ഒരു തെറ്റ് ചെയ്യുന്നു. അത് വരെ ഒപ്പമുണ്ടായിരുന്ന എല്ലാവരും അയാൾക്ക് അന്യനായി മാറിയപ്പോൾ സേതുമാധവന് അന്ന് ജോസിനൊപ്പം ആ തെരുവിൽ വെച്ച് കൊല്ലപ്പെട്ടു എന്ന് നമുക്ക് തോന്നും.
ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങുന്ന സേതുമാധവന് ചെങ്കോലിൽ കിട്ടുന്നത് കടുത്ത അപമാനങ്ങളാണ്. പോലീസുകാരുടെ ഉപദ്രവം, ജോസിന്റെ ആളുകളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ, അച്ഛനിൽ നിന്നുള്ള അവഗണന എല്ലാം കൂടിയായതോടെ അയാൾ തകരുന്നു. എന്നാൽ വീണ്ടും വീണ്ടും കുത്തിനോവിക്കപ്പെടുമ്പോൾ അയാളുടെ ഉള്ളിലെ ശൗര്യം തിരിച്ചുവരുന്നു. താൻ പാവമായി തുടർന്നാൽ ഇനിയും ബുദ്ധിമുട്ടുകൾ കൂടുകയേ ഉള്ളു എന്ന് മനസിലാക്കിയ അയാളുടെ ഒരു ഗംഭീര ട്രാൻസ്ഫോർമേഷൻ ഈ സിനിമയിലുണ്ട്.
“ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് തന്റെ മുഖത്തിന് കിട്ടിയ വെട്ടേറ്റ പാട് നോക്കി മീശ താഴ്ത്തി വെച്ചിരുന്ന അയാൾ ആ മീശ പിരിക്കുകയാണ്. ദേവന്റെ പതനവും അസുരന്റെ ഉദയവും ഒറ്റ മീശപിരിക്കലിൽ നമുക്ക് കാണാൻ സാധിക്കും. ഭൂമിയോളം താഴപ് മനുഷ്യൻ പറ്റും, പാതോളത്താളം താഴാൻ താൻ മഹാബലിയല്ല എന്ന ഡയലോഗ് അതിനിടയിൽ അയാൾ പറയുന്നുണ്ട്.
സേതുമാധവൻ ശരിക്കും ജീവിതത്തിൽ നമുക്ക് ഒരു പാഠമാണ്. സമൂഹത്തിന് ഒരാളെ മറ്റൊരാളാക്കി മാറ്റാനുള്ള കഴിവ് ഉണ്ട്, അത് അനുസരിച്ച് അത് മനസിലാക്കി ജീവിക്കുക എന്ന പാഠം…..













Discussion about this post