മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് 1989-ൽ പുറത്തിറങ്ങിയ ‘കിരീടം’. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം ലോഹിതദാസിന്റെ അതിശക്തമായ തിരക്കഥയിലാണ് പിറന്നത്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ‘സേതുമാധവൻ’ ജനിച്ചതും ഈ സിനിമയിലൂടെയാണ്.
സേതുമാധവൻ തന്റെ അച്ഛനായ അച്യുതൻ നായരുടെ സ്വപ്നം പോലെ ഒരു പോലീസ് ഇൻസ്പെക്ടറാകാൻ തയ്യാറെടുക്കുന്നവനാണ്. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ, നാട്ടിലെ ഗുണ്ടയായ കീരിക്കാടൻ ജോസിനെ തന്റെ അച്ഛനെ രക്ഷിക്കാനായി സേതുവിന് നേരിടേണ്ടി വരുന്നു. ആ ഫൈറ്റിൽ സ്ർതുമാധവൻ ജയിച്ചെങ്കിലും അത് അയാളുടെ ജീവിതം തന്നെ മാറ്റുന്നു. സ്വപ്നവും ആഗ്രഹവുമെല്ലാം ആ തെരുവിലെ അടിയോടെ നഷ്ടപെട്ട സേതുമാധവൻ കീരിക്കാടനെക്കാൾ വലിയ ഗുണ്ടയായി മാറുന്നതാണ് കഥ.
സിനിമയിലെ മേൽപ്പറഞ്ഞ ഫൈറ്റ് സീൻ ഉൾപ്പടെ സേതുമാധവാൻ ഭാഗമായ പല അടിയും വളരെ നാച്ചുറൽ ആയിരുന്നു. ഇതെക്കുറിച്ച് സംവിധായകൻ സിബി മലയിൽ ഇങ്ങനെ പറഞ്ഞു:
” സിനിമയിലെ ഫൈറ്റ് രംഗങ്ങളൊക്കെ നാച്ചുറൽ ആകണം എന്ന നിർബന്ധമുണ്ടായിരുന്നു. ഇതിലെ സേതു ഭാഗമായി ആദ്യ സംഘടനം കണ്ടാൽ മനസിലാകും. അപ്പോഴത്തെ ദേഷ്യത്തിനാണ് സേതു പ്രതികരിക്കുന്നത്, അപ്പുറത്തുള്ള ആൾ ഗുണ്ടയും. മോഹൻലാൽ ഫൈറ്റ് രംഗങ്ങളിൽ മാസ്റ്റർ ആണെങ്കിലും കീരിക്കാടൻ ആയി അഭിനയിച്ച ആൾക്ക് അത്ര പരിചയമില്ല. അതുകൊണ്ട് തന്നെ അടിക്കിടെ മോഹൻലാലിന് നല്ലത് കിട്ടി, പക്ഷെ ലാൽ അതൊന്നും കാര്യമാക്കിയില്ല. സിനിമയുടെ അവസാനം സേതു തെരുവിൽ പോയി കീരിക്കാടനെ കാത്തിരിക്കുന്ന രംഗമുണ്ടല്ലോ, ചാകുന്നെങ്കിൽ അങ്ങനെയാകട്ടെ എന്ന മട്ടിലാണ് അയാൾ പോകുന്നത്. അവിടെ ജീവൻ നിലനിർത്താനായിട്ട് മാത്രമാണ് അയാളുടെ പ്രതികരണം. അല്ലാതെ അയാളെ കൊല്ലാൻ തന്നെ ഉദ്ദേശിച്ചല്ല. ”
” സേതു തെരുവിൽ പോയി ഇരിക്കുന്ന സീൻ വേണ്ട, അയാൾ കീരിക്കാടൻ ജോസിനെ അങ്ങോട്ട് ചെന്ന് ആക്രമിക്കണം എന്ന ആവശ്യം നിർമ്മാതാക്കൾ പറഞ്ഞു, കാരണം അവർ കണ്ടിട്ടുള്ള നായകന്മാർ ഒകെ അങ്ങനെയാണ്. പക്ഷെ ഞാനും ലോഹിയും അവരെ എതിർത്ത്. നമ്മുടെ നായകൻ അങ്ങനെയല്ല, മറിച്ച് അടിയിൽ ജയിച്ചെങ്കിലും ജീവിതത്തിൽ തോറ്റവനാണ് എന്ന് പറഞ്ഞു കൊടുത്തു. ശേഷം അവർ ഞങ്ങളുടെ വാക്ക് കേട്ടു.”
ഈ സിനിമയിൽ കീരിക്കാടൻ ജോസിനെ കൊന്ന് ജയിലിൽ പോകുന്ന സേതു ആയിരുന്നെങ്കിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം കാണിക്കുന്നത് അയാളുടെ തിരിച്ചുവരവും പിന്നെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളുമാണ്.













Discussion about this post