നിലവിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറും മുൻ നായകൻ എം.എസ്. ധോണിയും തമ്മിൽ അത്ര നല്ല ബന്ധമല്ല പങ്കിടുന്നത്. ധോണിയെ പല വേദികളിലും അഭിമുഖത്തിലും എല്ലാം വിമർശിച്ചു സംസാരിച്ചിട്ടുള്ള ഗംഭീർ 2010-ൽ ധോണി കടുത്ത വിമർശനങ്ങൾ നേരിട്ടപ്പോൾ അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി ഗംഭീർ രംഗത്തെത്തിയ ഒരു ചരിത്രമുണ്ട്.
2010 ടി20 ലോകകപ്പിൽ സൂപ്പർ-8 ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് ഇന്ത്യ പുറത്തായ സമയമായിരുന്നു അത്. ഐപിഎൽ കഴിഞ്ഞയുടനെ നടന്ന ടൂർണമെന്റായതിനാൽ താരങ്ങളുടെ ക്ഷീണവും പാർട്ടികളുമാണ് തോൽവിക്ക് കാരണമെന്ന ആരോപണം ഉയർന്നു. നായകൻ എന്ന നിലയിൽ ധോണിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെടുകയും അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു.
ആ ഘട്ടത്തിൽ ധോണിയെ പിന്തുണച്ച് ഗംഭീർ പറഞ്ഞത് ഇങ്ങനെയായിരുന്നു:
“രണ്ടാഴ്ച മുൻപ് വരെ നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച ടീമായിരുന്നു, ധോണി മികച്ച നായകനും. എങ്ങനെയാണ് വെറും 14 ദിവസം കൊണ്ട് ഒരാൾ ടീമിന് ആവശ്യമില്ലാത്തവനായി മാറുന്നത്? ഒരു ടൂർണമെന്റിലെ പരാജയം കൊണ്ട് മാത്രം ഒരാളുടെ കഴിവിനെ വിലയിരുത്തരുത്.”
ടീമിന്റെ തോൽവിക്ക് ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും, നായകസ്ഥാനത്ത് മാറ്റം വരുത്തേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും അന്ന് ഗംഭീർ ഉറച്ചു പറഞ്ഞു.













Discussion about this post