ബീജിംഗ്: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കനത്ത മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലും വികസന പാതയിലും ഇടപെടാതിരിക്കാൻ വൻശക്തികൾ മാതൃക കാട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിനുമായി ബീജിംഗിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അമേരിക്കയുടെ പേരെടുത്ത് പറയാതെ ഷി ജിൻപിംഗ് ആഞ്ഞടിച്ചത്.
ലോകം ഇന്ന് നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങളിലൂടെയും അസ്ഥിരതയിലൂടെയുമാണ് കടന്നുപോകുന്നതെന്ന് ഷി ജിൻപിംഗ് പറഞ്ഞു.”ഏകപക്ഷീയമായ നിലപാടുകളും ‘ബുളളിയിംഗും’ (Bullying) അന്താരാഷ്ട്ര നിയമങ്ങളെയും യുഎൻ ചാർട്ടറിനെയും അട്ടിമറിക്കുകയാണ്. മറ്റുള്ളവരുടെ പരമാധികാരത്തെ ബഹുമാനിക്കാൻ വൻശക്തികൾ തയ്യാറാകണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വെനിസ്വേലയിലെ അമേരിക്കൻ അധിനിവേശത്തെ ‘സാമ്രാജ്യത്വ അഹങ്കാരം’ എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നേരത്തെ വിശേഷിപ്പിച്ചത്. വെനിസ്വേലയുമായി പതിറ്റാണ്ടുകളായുള്ള അടുത്ത ബന്ധമാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. വെനിസ്വേലയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. വെനിസ്വേലയുടെ എണ്ണമേഖലയിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം ചൈനയ്ക്കുണ്ട്. അമേരിക്ക ഈ മേഖല പിടിച്ചടക്കുന്നത് ചൈനയുടെ ഊർജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കുമെന്ന ആശങ്ക ബീജിംഗിനുണ്ട്. തങ്ങൾ നൽകിയ വായ്പകൾക്ക് ഈടായി എണ്ണ ലഭിക്കുമെന്ന കരാറും അമേരിക്കൻ നീക്കത്തോടെ അനിശ്ചിതത്വത്തിലായി











Discussion about this post