ധാക്ക : ഇന്ത്യൻ പ്രീമിയർ ലീഗ് ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി സർക്കാർ. ഐപിഎൽ സംപ്രേഷണം അനിശ്ചിതകാലത്തേക്ക് വിലക്കുന്നതായി ബംഗ്ലാദേശ് സർക്കാർ ഉത്തരവിട്ടു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ബംഗ്ലാദേശ് ക്രിക്കറ്റ് താരമായ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് ബംഗ്ലാദേശ് സർക്കാരിന്റെ ഈ തീരുമാനം.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഐപിഎല്ലുമായി ബന്ധപ്പെട്ട ടെലിവിഷനും പരിപാടികളും താൽക്കാലികമായി നിർത്തിവച്ചതായി ബംഗ്ലാദേശിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു. മാർച്ച് 26 ന് ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാനുള്ള ബിസിസിഐയുടെ തീരുമാനം ബംഗ്ലാദേശിലെ ജനങ്ങളെ വളരെയധികം വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്തുവെന്നും ബംഗ്ലാദേശ് സർക്കാർ പുറത്തിറക്കിയ ഔദ്യോഗികക്കുറിപ്പിൽ സൂചിപ്പിക്കുന്നു.









Discussion about this post