മലയാള സിനിമയിലെ പ്രിയപ്പെട്ട സംവിധായകൻ കമൽ ഒരുക്കിയ സംഗീതത്തിന് വലിയ പ്രാധാന്യം നൽകുന്ന ചിത്രമാണ് ‘ഗ്രാമഫോൺ’ (2003). കൊച്ചിയിലെ ജൂതത്തെരുവിലെ ജീവിതവും അവിടുത്തെ സംഗീതവും പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രത്തിലെ സച്ചി ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച റോളുകളിൽ ഒന്നാണ്.
കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള ജൂതത്തെരുവിലാണ് കഥ നടക്കുന്നത്. പല ജോലികളും ചെയ്ത് രണ്ടറ്റം കൂട്ടി മുട്ടിക്കാൻ കഷ്ടപ്പെടുന്ന സച്ചിൻ പ്രശസ്ത സംഗീതജ്ഞൻ രവീന്ദ്രനാഥിന്റെ മകനാണ്. അച്ഛനായിട്ട് ഉണ്ടാക്കിയ കടങ്ങളും മറ്റും തീർക്കാൻ ശ്രമിക്കുമ്പോഴും സച്ചി അച്ഛന്റെ കൂട്ടുകാർക്കും ഉപകാരിയാണ്. ജൂതവംശജയായ ജെന്നിഫർ സച്ചിയോടൊപ്പം ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചുവന്ന ആളാണ്. സച്ചിയെ ഇഷ്ടം ആണെങ്കിലും അവളുടെ വിവാഹം മറ്റൊരാളുമായി പറഞ്ഞ് ഉറപ്പിച്ചതാണ്. എങ്ങനെ എങ്കിലും ഇസ്രായേൽ കടക്കാൻ ശ്രമിക്കുന്ന ജെന്നിയുടെ കുടുംബത്തിന് സച്ചിയുമായിട്ടുള്ള ബന്ധത്തിന് താത്പര്യമില്ല. ഒടുവിൽ സച്ചിയെയും അവളെ സ്നേഹിക്കുന്ന സ്നേഹിതരെയും വിട്ട് അവളും കുടുംബവും ഇസ്രായേലിന് പോകുന്നു. മനസില്ലാമനസോടെ അവളെ യാത്രയാകുന്ന സച്ചിക്കും കാണുന്ന പ്രേക്ഷകനും സന്തോഷമായി ഇസ്രായേൽ യാത്ര പോകാൻ പറ്റാതെ ചതിയിൽ കുടുങ്ങിയതോടെ ജെനിയും കുടുംബവും തിരിച്ചുവരുന്നു. അവിടെ ജെനി സച്ചിയുമായി ഒന്നിക്കുന്നതാണ് സിനിമയിൽ നമ്മൾ കാണുന്ന ക്ലൈമാക്സ്.
എന്നാൽ യഥാർത്ഥത്തിൽ അത് പ്രേക്ഷകനെ ഹാപ്പിയാക്കാൻ ഉണ്ടാക്കിയ ക്ലൈമാക്സ് മാത്രമായിരുന്നു. യഥാർത്ഥത്തിൽ ജെനി ഇസ്രായേലിന് പോകുന്നതും അവർ ഒന്നിക്കാത്തതുമായിരുന്നു ക്ലൈമാക്സ്. അവൾ പോയതോടെ വിഷമിച്ചിരുന്ന സച്ചിയെ അച്ഛനെ പോലെ തന്നെ വലിയ പാട്ടുകാരനാക്കാൻ അവരെ സ്നേഹിക്കുന്ന എല്ലാവരും ശ്രമിക്കുന്നു. അടുത്ത ജന്മത്തിൽ ജെനിയുമായി ഒന്നിക്കാവുന്ന പ്രതീക്ഷയിൽ സച്ചി പാട്ടുപാടുന്ന സ്ഥലത്താണ് ശരിക്കുമുള്ള ക്ലൈമാക്സ്.
അത് സങ്കടം ആണ് എന്നതിനാലാണ് ഇപ്പോൾ നമ്മൾ കാണുന്ന ക്ളൈമാക്സ് അവർ കാണിച്ചത്. എന്നാൽ ആദ്യത്തെ ക്ലൈമാക്സ് ആയിരുന്നെങ്കിൽ അത് ഒരു വമ്പൻ ക്ലാസ്സിക്ക് ഐറ്റം ആകുമായിരുന്നു ഏന് പറയാം. യഥാർത്ഥ ജീവിതത്തിൽ പ്രണയവും അത് നടക്കാതെ പോകുന്നതുമൊക്കെ ഉള്ളതാണല്ലോ, കാലാകാലങ്ങളിൽ നമ്മൾ ഓർത്തിരിക്കുന്ന ഒന്ന് ആകുമായിരുന്നു അതെന്ന് പറയാം…..













Discussion about this post